Latest News

കൃഷ്ണഗിരിയിലെ മരം കൊള്ള; വില്ലേജ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

കൃഷ്ണഗിരിയിലെ മരം കൊള്ള; വില്ലേജ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍
X

കല്‍പ്പറ്റ: വയനാട് മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി വില്ലേജിലെ അനധികൃത മരം കൊള്ളയില്‍ വില്ലേജ് ഓഫിസറെ സസ്‌പെന്റ് ചെയ്തു. സ്വകാര്യതോട്ടത്തിലെ മരം മുറിച്ച സംഭവത്തില്‍ കൃഷ്ണഗിരി വില്ലേജ് ഓഫിസര്‍ അബ്ദുല്‍ സലാമിനെയാണ് ജില്ലാ കലക്ടര്‍ എ ഗീത സസ്‌പെന്റ് ചെയ്തത്. ഭൂരേഖകള്‍ പൂര്‍ണമായി പരിശോധിക്കാതെ ഈട്ടി മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയെന്ന പ്രാഥമിക കണ്ടെത്തലിലാണ് നടപടി. കൃഷ്ണഗിരി വില്ലേജിലെ 250/1എ/1ബി സര്‍വേ നമ്പരില്‍പ്പെട്ട ഭൂമിയില്‍ നിന്നാണ് 13 ഈട്ടി മരങ്ങള്‍ മുറിച്ചുകടത്തിയത്. ഇത് നിയമപ്രകാരമാണെന്നായിരുന്നു വില്ലേജ് ഓഫിസര്‍ പറഞ്ഞിരുന്നത്.

ഈ മരങ്ങള്‍ മുറിക്കാന്‍ വില്ലേജ് ഓഫിസര്‍ എന്‍ഒസി നല്‍കിയിരുന്നു. 36 ഈട്ടി മരങ്ങള്‍ മുറിക്കാനായിരുന്നു വില്ലേജ് ഓഫിസില്‍ നിന്ന് എന്‍ഒസി നല്‍കിയിരുന്നത്. എന്നാല്‍, ഇതില്‍ നിയമപ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായതോടെ സുല്‍ത്താന്‍ ബത്തേരി തഹസീല്‍ദാര്‍ ഇതിന് സ്‌റ്റോപ്പ് മെമ്മോ നല്‍കി. ഇന്നലെ ഈട്ടിമരങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കലക്ടറുടെ ഇടപെടലുണ്ടായതും വില്ലേജ് ഓഫിസറെ സസ്‌പെന്റ് ചെയ്തതും. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഇടപെടലുണ്ടായെന്ന് കണ്ടാണ് നടപടി. ഇത് റവന്യൂ ഭൂമിയാണെന്നാണ് തഹസില്‍ദാറുടെ വിശദീകരണം. സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ ഒത്താശ ചെയ്തവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരിസ്ഥിതി സംഘടനകള്‍ കത്തയച്ചിരുന്നു.

Next Story

RELATED STORIES

Share it