Latest News

ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
X

കോട്ടയം: നാട്ടകത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. നിര്‍മാണത്തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്.ജീപ്പിൽ പിന്നിലിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത്. പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ജീപ്പ് ഡ്രൈവർ തൊടുപുഴ സ്വദേശി സനോഷ് (55) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് വിവരം.അപകടത്തിൽ മുൻവശം പൂർണ്ണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടർന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പോലീസ് എത്തി നീക്കി.

Next Story

RELATED STORIES

Share it