Latest News

ലൗ ജിഹാദ് ആരോപണം; സിപിഎമ്മിന്റെ നുണപ്രചാരണം ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വി ടി ബല്‍റാം

ലൗ ജിഹാദ് ആരോപണം; സിപിഎമ്മിന്റെ നുണപ്രചാരണം ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വി ടി ബല്‍റാം
X

കോഴിക്കോട്: കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സിപിഎം നേതാക്കള്‍ സംഘപരിവാര്‍ പ്രചാരണം അതേപടി ഏറ്റെടുക്കുന്നതെന്ന് വി ടി ബല്‍റാം. ഇത്തരം നേട്ടങ്ങള്‍ ലക്ഷ്യമിട്ട് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം വിഷലിപ്തമാക്കാനാണ് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസ് ശ്രമിക്കുന്നതെന്ന് മുന്‍ പട്ടാമ്പി എംഎല്‍എ വി ടി ബല്‍റാം ആരോപിച്ചു.

രണ്ട് മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബചരിത്രം വക്രീകരിച്ച് അപമാനിക്കുന്നതും ഇതുപോലെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പടച്ചുവിടുന്ന വാട്‌സ്ആപ് പ്രചാരണം ഉപയോഗിച്ചാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിമാരെ ആക്ഷേപിച്ചതിന് ഇപ്പോഴത്തെ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനെയാണ് വി ടി ബല്‍റാം വിമര്‍ശിച്ചത്.

ഡിവൈഎഫ്‌ഐ നേതാവ് ഒരു ക്രിസ്ത്യന്‍ യുവതിയുമായി പ്രണയിച്ച് വിവാഹം കഴിച്ചത് വാര്‍ത്തയായ സാഹചര്യത്തിലാണ് ജോര്‍ജ് എം തോമസ് വിമര്‍ശനവുമായി രംഗത്തുവന്നത്. ലൗ ജിഹാദ് എന്ന പ്രശ്‌നം ആര്‍എസ്എസ് ഉപയോഗിക്കുന്നതുകൊണ്ട് അത് തള്ളിക്കളയേണ്ടതില്ലെന്നായിരുന്നു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ് എം തോമസ് പറഞ്ഞത്. ഫേസ് ബുക്കിലൂടെയാണ് വി ടി ബല്‍റാമിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ 'ലൗ ജിഹാദ്' എന്ന സംഘ് പരിവാര്‍ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് തിരുവമ്പാടിയിലെ മുന്‍ സിപിഎം എംഎല്‍എ ജോര്‍ജ് എം തോമസ്.

രാജ്യം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാരുടെ കുടുംബചരിത്രം വക്രീകരിച്ച് അപമാനിക്കുന്ന സംഘ് പരിവാര്‍ വാട്ട്‌സ്ആപ്പ് പ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് തിരുവമ്പാടിയിലെ ഇപ്പോഴത്തെ സിപിഎം എംഎല്‍എ ലിന്റോ ജോസഫ്.

ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വച്ച് എന്തിനാണ് ഈ പാര്‍ട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?

Next Story

RELATED STORIES

Share it