Latest News

എം ബി രാജേഷിന്റെ സത്യപ്രതിജ്ഞ നാളെ സെപ്റ്റംബര്‍ 6ന്

എം ബി രാജേഷിന്റെ സത്യപ്രതിജ്ഞ നാളെ സെപ്റ്റംബര്‍ 6ന്
X

തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് നാളെ (സെപ്റ്റംബര്‍ 6ന്) മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ് നടക്കുക.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.

എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഎം സെക്രട്ടറിയായി നിയമിക്കപ്പെട്ട സാഹചര്യത്തിലാണ് സ്പീക്കര്‍ സ്ഥാനം രാജിവച്ച് രാജേഷ് മന്ത്രിയായത്. ഗോവിന്ദന്‍ മാസ്റ്റര്‍ കൈവശം വച്ചിരുന്ന എക്‌സൈസ്, തദ്ദേശ വകുപ്പുകളായിരിക്കും രാജേഷിനും ലഭിക്കുക. രാജേഷിന്റെ സ്ഥാനത്ത് എ എന്‍ ഷംസീര്‍ സ്പീക്കറാകും.

Next Story

RELATED STORIES

Share it