Latest News

'മുസ് ലിംഭീതി പടര്‍ത്തി ഭൂമിതട്ടിപ്പ്'; മധ്യപ്രദേശില്‍ ഹിന്ദുത്വ സംഘടനകള്‍ക്കെതിരേ ഗ്രാമീണര്‍

മുസ് ലിംഭീതി പടര്‍ത്തി ഭൂമിതട്ടിപ്പ്; മധ്യപ്രദേശില്‍ ഹിന്ദുത്വ സംഘടനകള്‍ക്കെതിരേ ഗ്രാമീണര്‍
X

ഖാര്‍ഗോണ്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ഹിന്ദുത്വ ഭീതി പടര്‍ത്തി 200ഓളം ഏക്കര്‍ ഭൂമി ഗ്രാമീണരില്‍നിന്ന് തട്ടിയെടുത്തതായി പരാതി. ഭൂമി നഷ്ടപ്പെട്ട ഗ്രാമീണര്‍ തന്നെയാണ് പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തിയത്. മുസ് ലിം പേരില്‍ രൂപീകരിച്ച സംഘടനയുടെ പേരിലാണ് ഹിന്ദുത്വര്‍ തട്ടിപ്പ് നടത്തിയത്.

2000ത്തില്‍ ഖാര്‍ഗോണിലാണ് സംഭവം നടന്നത്. മിക്കവാറും ചെറുകിട കര്‍ഷകരാണ് ഈ ഗ്രാമത്തിലുള്ളത്. തങ്ങളുടെ ഭൂമി റിയല്‍ എസ്‌റ്റേറ്റ് ബിസ്സിനസ്സുകാര്‍ കള്ളംപറഞ്ഞ് വാങ്ങിയെന്ന് ഖാര്‍ഗോണ്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

2007ല്‍ തന്‍സീം-ഇ-സര്‍ഖെസ് എന്ന പേരിലുള്ള സംഘടനയാണ് ഗ്രാമീണരെ അദ്യം സമീപിക്കുന്നത്. തങ്ങള്‍ ഈ ഭൂമി വാങ്ങുകയാണെന്നും ഇവിടെ അറവുശാലയും ശ്മശാനവും വരുന്നുണ്ടെന്നും ഇവര്‍ കര്‍ഷകരോട് പറഞ്ഞു. അവരത് വിശ്വസിച്ചു. ഭൂമി പതുക്കെപ്പതുക്കെ സംഘടനയുടെ കയ്യിലായി. താമസിയാതെ സംഘടനയുടെ പേര് പ്രഫസര്‍ പി സി മഹാജന്‍ ഫൗണ്ടേഷന്‍ എന്നാക്കി മാറ്റി.

ഈ ഭൂമിയില്‍ ഇപ്പോള്‍ റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റുകള്‍ നിര്‍മിക്കുകയാണ്. ഇത് കണ്ടതോടെയാണ് ഗ്രമീണര്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന് ബോധ്യമായത്.

ഫ്‌ലാറ്റിനുപുറമെ ഗോശാലയും നിര്‍മിക്കാനാണ് പദ്ധതി.

ഏക്കറിന് 40,000 രൂപക്കാണ് പലരും ഭൂമി വറ്റഴിച്ചത്.

തന്‍സീം-ഇ-സര്‍ഖെസ് 2002ലാണ് രൂപീകരിച്ചത്. പേര് ഉറുദു ഭാഷയിലാണെങ്കിലും ഇതിന്റെ പിന്നില്‍ ഹിന്ദുക്കളായിരുന്നു. പക്ഷേ, മുസ് ലിം പേരുള്ള ഒരാളെ ഇവര്‍ മാനേജരായി നിയമിച്ചു. ഇയാളാണ് ഗ്രാമീണരെ കണ്ടത്.

ഇതേ പ്രദേശത്ത് പ്രകാശ് സ്മൃതി സേവാ സന്‍സ്തന്‍ എന്ന സംഘടനയും ഭൂമി വാങ്ങിയിട്ടുണ്ട്.

200 ഏക്കര്‍ ഭൂമയില്‍ 150 ഏക്കറും 11 പേരില്‍നിന്നാണ് വാങ്ങിയത്. ഒരാള്‍ ഒമ്പത് ഏക്കര്‍ ഭൂമി വിറ്റു.

മുസ് ലിംകള്‍ ഭൂമി വാങ്ങി അവരിവിടെ സ്ഥിരമായി താമസിക്കുമെന്ന ഭീതിയിലാണ് തങ്ങള്‍ ഭൂമി വിറ്റതെന്ന് സഞ്ജയ് സിഘ് വിയെന്ന ഒരു ബിസിനസ്‌കാരനെ ഉദ്ധരിച്ച് എന്‍ഡിടിവി പറയുന്നു.

ബിജെപി നേതാവപ് രന്‍ജീത് സിങ് ദന്‍ദിറാണ് ട്രസ്റ്റിന്റെ മേധാവി.

തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതാണെന്നാണ് ഇയാളുടെ വിശദീകരണം.

Next Story

RELATED STORIES

Share it