Latest News

'റോഡരികിലെ എല്ലാ കല്ലും വിഗ്രഹമല്ല'; സ്വകാര്യവസ്തുവിന് മുന്നിലെ കല്ല് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം

റോഡരികിലെ എല്ലാ കല്ലും വിഗ്രഹമല്ല; സ്വകാര്യവസ്തുവിന് മുന്നിലെ കല്ല് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം
X

ചെന്നൈ: റോഡരികില്‍ കാണുന്ന എല്ലാ കല്ലും വിഗ്രഹമാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്വകാര്യവസ്തുവിന് മുന്നില്‍ അയല്‍ക്കാരന്‍ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി നല്‍കിയ ഹരിജിയില്‍ ഒരാഴ്ചയ്ക്കകം കല്ല് നീക്കണമെന്ന് പോലിസിനും റവന്യൂവകുപ്പിനും കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. അന്ധവിശ്വാസത്തിന്റെ പേരില്‍ റോഡരികിലെ കല്ല് നീക്കാന്‍ മടിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. കല്ലിനുമുകളില്‍ തുണി ചുറ്റി ഏതാനും ക്രിയകള്‍ ചെയ്ത് ഒരു പ്രതിഷ്ഠ എന്ന നിലയിലായിരുന്നു സ്വകാര്യ വസ്തുവിന് മുന്നില്‍ കല്ല് സ്ഥാപിച്ചത്. സമീപത്തെ സ്ഥലമുടമകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലാണ് കല്ല് സ്ഥാപിച്ചിരുന്നത്. ഇതിനെതിരായ പരാതിയിലാണ് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷ് കല്ല് നീക്കാന്‍ പല്ലവാരം റേഞ്ച് എസിപിക്ക് നിര്‍ദേശം നല്‍കിയത്. സ്വകാര്യ വസ്തുവിന് മുന്നിലുള്ള കല്ല് വെറുമൊരു കല്ലാണോ അതോ പ്രതിഷ്ഠയാണോയെന്ന് ഉറപ്പിക്കാന്‍ പ്രാദേശിക ഭരണകൂടത്തിന് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് സ്ഥലമുടമ കല്ലിനെതിരേ കോടതിയെ സമീപിച്ചത്. ഇ ശക്തിമുരുഗന്‍ എന്നയാളുടെ റിട്ട് പരാതി റദ്ദാക്കിയാണ് കോടതിയുടെ തീരുമാനം.

കുമരേശന്‍ എന്നയാളുടെ വസ്തുവിന് പുറത്തായിരുന്നു കല്ല് സ്ഥാപിച്ചത്. കല്ല് വച്ചത് മൂലം സ്ഥലത്തേക്ക് എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നായിരുന്നു പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. കല്ല് നീക്കാന്‍ പോലിസ് സംരക്ഷണം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. സമൂഹം അന്ധ വിശ്വാസങ്ങള്‍ ഉപേക്ഷിക്കുന്നില്ലെന്നും വികാസം പ്രാപിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. കേസ് കോടതിയുടെ സമയം പാഴാക്കിക്കളയുന്നതാണെന്നും കോടതി വ്യക്തമാക്കി. കല്ല് നീക്കാനാവശ്യമായ പോലിസ് സംരക്ഷണം ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it