Latest News

അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ എബിവിപി പ്രസിഡന്റിന് ജാമ്യം

ചെന്നൈ പോലിസ് ശനിയാഴ്ചയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്

അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ എബിവിപി പ്രസിഡന്റിന് ജാമ്യം
X

ചെന്നൈ:അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് ഡോ സുബ്ബയ്യ ശണ്‍മുഖത്തിന് ജാമ്യം.മദ്രാസ് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്.

ചെന്നൈ പോലിസ് ശനിയാഴ്ചയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.സ്ത്രീത്വത്തെ അപമാനിക്കല്‍, ക്വാറന്റീന്‍ നടപടികള്‍ ലംഘിക്കല്‍ തുടങ്ങിയ മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് 60കാരിയായ പരാതിക്കാരിയുടെ വീടിന്റെ ഡോറിന് മുന്നില്‍ ഡോ സുബ്ബയ്യ മൂത്രമൊഴിക്കുകയായിരുന്നു.2020 ജൂലൈ 11 ലെ പരാതിയില്‍, ഷണ്‍മുഖം തന്റെ വാതില്‍ക്കല്‍ മാലിന്യം വലിച്ചെറിയുന്നതും മൂത്രമൊഴിക്കുന്നതും കാണിക്കുന്ന വീഡിയോ ക്ലിപ്പ് യുവതി സമര്‍പ്പിച്ചിരുന്നു.സുബ്ബയ്യക്കെതിരായ പരാതി ലഭിച്ച് ഏതാണ്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.എന്നാല്‍ അയല്‍ക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്നീട് പരാതി പിന്‍വലിച്ചു.പക്ഷേ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കേസില്‍ അന്വേഷണം തുടരുമെന്ന നിലപാടിലായിരുന്നു പോലിസ്.

സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബറില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ബോര്‍ഡ് അംഗമായി സുബ്ബയ്യയെ നിയമിച്ചിരുന്നു. ഇത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച എബിവിപി പ്രവര്‍ത്തകരെ സഹായിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് കില്‍പൗക് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഓങ്കോളജി തലവന്‍ സ്ഥാനത്ത് നിന്ന് സമീപകാലത്ത് സുബ്ബയ്യയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നതിനിടെ കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായത് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഡിഎംകെ സര്‍ക്കാറിന്റെ പകപോക്കലിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്ന് എബിവിപി ആരോപിച്ചിരുന്നു.









Next Story

RELATED STORIES

Share it