Latest News

ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷ; ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

ഈ ആധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കും

ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷ; ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍
X

മുംബൈ: ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഈ ആധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കും. മറാത്തി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയായി അവതരിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഒരു പ്രധാന ഘടകം.

2025-26 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ആരംഭിച്ച് 2028-29 ആകുമ്പോഴേക്കും എല്ലാ ഗ്രേഡുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

2025 ആകുമ്പോഴേക്കും 80% അധ്യാപകരെയും പുതിയ രീതികളിലും ഡിജിറ്റല്‍ ഉപകരണങ്ങളിലും പരിശീലിപ്പിക്കാനുള്ള പദ്ധതിക്കും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ ഒരു സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി ഉള്‍പ്പെടെ, പദ്ധതിയുടെ ഘട്ടം ഘട്ടമായുള്ള നടത്തിപ്പിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ നിരവധി കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it