Latest News

വിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ; മുഖ്യമന്ത്രിയെ കുറിച്ച് തര്‍ക്കമില്ലെന്ന് ഫഡ്നാവിസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി 200 കടന്നതിന് പിന്നാലെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദി അറിയിച്ചു

വിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ; മുഖ്യമന്ത്രിയെ കുറിച്ച് തര്‍ക്കമില്ലെന്ന് ഫഡ്നാവിസ്
X

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ വിജയം ഉറപ്പിച്ച് മഹായുതി. വിജയം ഉറപ്പായതോടെ മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ മുറുകി. എന്നാല്‍ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തില്‍ തര്‍ക്കമില്ലെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ ഒന്നിച്ചിരുന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ആദ്യ ദിവസം മുതല്‍ തീരുമാനിച്ചതെന്നും അത് എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കുമെന്നും ഇതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹായുതി മഹാരാഷ്ട്രയില്‍ വിജയത്തിലേക്ക് നീങ്ങുന്ന വേളയില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് 'ഏക് ഹേ തോ സേഫ് ഹേ' (നമ്മള്‍ ഐക്യത്തോടെ നിന്നാല്‍ സുരക്ഷിതരായിരിക്കും) എന്ന് ട്വീറ്റ് ചെയ്തു. മോദിയുണ്ടെങ്കില്‍ വിജയം സാധ്യമാണെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ബിജെപി അതിന്റെ ഏറ്റവും ഉയര്‍ന്ന സീറ്റ് എന്ന നിലയിലേക്കാണിപ്പോള്‍ എത്തിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി 200 കടന്നതിന് പിന്നാലെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദി അറിയിച്ചു. ''മഹാരാഷ്ട്രയിലെ വോട്ടര്‍മാരോട് ഞാന്‍ നന്ദി പറയുന്നു. ഇത് വന്‍ വിജയമാണ്. മഹായുതിക്ക് തകര്‍പ്പന്‍ വിജയം ലഭിക്കുമെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഞാന്‍ നന്ദി പറയുന്നു. മഹായുതി പാര്‍ട്ടികളുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു'' അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷന്റെ ട്രെന്‍ഡുകള്‍ പ്രകാരം 288 അസംബ്ലി സീറ്റുകളില്‍ 218 സീറ്റുകളില്‍ ലീഡ് ചെയ്ത് ഭരണം നിലനിര്‍ത്താനുള്ള പാതയിലാണ് ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം.

സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷ നേതാക്കള്‍ എല്ലാം പിന്നില്‍ തന്നെ തുടരുകയാണ്. മഹരാഷ്ട്രയിലെ ഫലം അവിശ്വസനീയം എന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. ആകെ 4,136 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിച്ചത്, 2019 ലെ തിരഞ്ഞെടുപ്പില്‍ 3,239 സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചിരുന്നു. മഹാരാഷ്ട്രയില്‍, നവംബര്‍ 20 നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 66 ശതമാനം പോളിങ് രേഖപ്പെടുത്തി. 2019 ല്‍ 61 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്.

Next Story

RELATED STORIES

Share it