- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ ഇക്കണോമിക് സമ്മിറ്റ് ആഗസ്റ്റില്‍

കോഴിക്കോട്: മലബാറിന്റെ വ്യവസായം, ടൂറിസം, ആരോഗ്യപരിപാലനം, സംസ്കാരം എന്നീ മേഖലകളുടെ വികസനത്തിന് അജണ്ട തയാറാക്കുന്നതിന് മലബാര്‍ ഇക്കണോമിക്ക് സമ്മിറ്റ് 2025 നടത്താന്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം തീരുമാനിച്ചു. ആഗസ്ത് 16, 17 തീയതികളില്‍ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണു പരിപാടി. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ഭാരവാഹികള്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തിലാണു ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
നയരൂപീകരണ രംഗത്തെ വിദഗ്ധര്‍, ഭരണത്തലവന്മാര്, ബിസിനസ് രംഗത്തെ പ്രമുഖര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള ഉന്നതര്‍ ഉച്ചകോടിയില്‍ പങ്കാളികളാകും. നാലു പ്രധാന വിഷയങ്ങളില്‍ ഊന്നിയായിരിക്കും സമ്മിറ്റെന്ന് അവര്‍ പറഞ്ഞു. മലബാറിനു പ്രത്യേകിച്ച് കോഴിക്കോടിനു ആഗോള തലത്തില്‍ സഹസ്രാബ്ദങ്ങളോളം വ്യാപാരം നടത്തിയതിന്റെ ചരിത്രവും പെരുമയുമുണ്ട്. അതു തിരിച്ചുപിടിക്കുന്നതിനാണ് സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നത്. ഭാവി വികസനത്തിനു സമഗ്രമായ കര്‍മപദ്ധതി തയാറാക്കുന്നതിനു വിഭവസമാഹരണം സംബന്ധിച്ച് വിശകലനം നടത്തും.
ബിസിനസുകാര്‍, നിക്ഷേപകര്‍, ഭരണാധികാരികള്‍, നയരൂപീകരണ രംഗത്തുള്ളവര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഒരു വേദിയില്‍ അണിനിരത്തി ആശയ വിനിമയം നടത്തും. ഇതില്‍നിന്ന് ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ മലബാര്‍ വികസനത്തിന്റെ മാനിഫെസ്റ്റോയായി പുറത്തിറക്കും. ഫോട്ടോ പ്രദര്‍ശനം, പുസ്തക പ്രകാശനം, വിവിധ രംഗങ്ങളില്‍ മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കല്‍, സാംക്കാരിക പരിപാടികള്‍ എന്നിവയും ലക്ഷ്യമിടുന്നുണ്ട്. മലബാര്‍ ചേംബര്‍, നീതി ആയോഗ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, വ്യവസായ–ടൂറിസം വകുപ്പുകള്‍ തുടങ്ങിയവയുമായി സഹകരിച്ചായിരിക്കും സമ്മിറ്റ് സംഘടിപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മന്ത്രി പി രാജീവ്, പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ തുടങ്ങിയ നേതാക്കള്‍ സമ്മിറ്റില്‍ സംബന്ധിക്കുമെന്ന് അവര്‍ പറഞ്ഞു.
അമിതാഭ് കാന്ത് കലക്ടറായിരിക്കുമ്പോള്‍ തുടങ്ങിവെച്ചതും ദേശീയ ശ്രദ്ധയാകര്‍ഷിച്ചതുമായ മലബാര്‍ മഹോത്സവം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പരിപാടിയും സമ്മിറ്റി തയാറാക്കും. സര്‍ക്കാരിന്റെയും മറ്റു ഏജന്‍സികളുടെയും സഹകരണത്തോടെ മഹോത്സവം പുനരാരംഭിക്കാണ് ഉദ്ദേശിക്കുന്നത്.
മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും സ്പോര്‍ട്സ് ലേഖകനും മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്ററുമായ കെ. അബൂബക്കറിനെ ആദരിക്കുന്ന പരിപാടി ഏപ്രില്‍ 15ന് വൈകിട്ട് 4.30ന് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കും. പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി ടി ഉഷ എംപി, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍മാരായ വിക്ടര്‍ മഞ്ഞില, കെ പി സേതുമാധവന്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോര്‍ട്സ് വകുപ്പ് മുന്‍മേധാവി ഇ ജെ ജേക്കബ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ പി മുഹമ്മദ്, സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍ എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, ജില്ലാ പ്രസിഡന്റ് പി പി അബൂബക്കര്‍, മലബാര്‍ ഇക്കണോമിക് സമ്മിറ്റ് കോഓര്‍ഡിനേറ്റര്‍ എന്‍ പി ചെക്കുട്ടി, മുന്‍ ജില്ലാ പ്രസിഡന്റ് വി എന്‍ ജയഗോപാല്‍, ട്രഷറര്‍ സി പി എം സഈദ് , സാംസ്കാരിക വിഭാഗം കണ്‍വീനര്‍ കെ എഫ് ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
ജയില്‍ വകുപ്പിനെതിരേ പരസ്യമായി പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെന്ഷന്
27 July 2025 1:50 PM GMTഏരൂരില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍
27 July 2025 1:35 PM GMTകുളിക്കാന്‍ തോട്ടിലിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു
27 July 2025 1:22 PM GMTമുസ്ലിം യുവാക്കൾ ജയിലിറകൾക്കുള്ളിലായത് രണ്ടു പതിറ്റാണ്ടോളം;...
27 July 2025 12:53 PM GMTഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ
27 July 2025 11:24 AM GMTപേരിലെ ഒരക്ഷരം മാറി, ജയിലിൽ കിടന്നത് 22 ദിവസം; 17 വർഷത്തോളം കോടതി...
27 July 2025 10:31 AM GMT