Latest News

മലബാര്‍ സമരവും പൂക്കോട്ടൂര്‍ യുദ്ധവും സമര പോരാട്ടം: പി സുരേന്ദ്രന്‍

മലബാര്‍ സമരവും പൂക്കോട്ടൂര്‍ യുദ്ധവും സമര പോരാട്ടം: പി സുരേന്ദ്രന്‍
X

മലപ്പുറം: മലബാര്‍ സമരവും പൂക്കോട്ടൂര്‍ യുദ്ധവും സമാനമായ സമരങ്ങളും വര്‍ഗീയ കലാപമായിരുന്നില്ലന്നും പ്രസ്തുത സമരങ്ങളെല്ലാം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നുവെന്നും എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ പറഞ്ഞു. മലബാര്‍ സമര അനുസ്മരണ സമിതിയടെ നേതൃത്വത്തില്‍ കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മലബാര്‍ സമരവും തിരുന്നാവായയും ചരിത്ര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മലബാര്‍ സമരം നൂറ്റാണ്ട് പിന്നിടുമ്പോഴാണ് സംഘപരിവാര്‍ ശക്തികള്‍ നുണപ്രചാരണവുമായി രംഗത്ത് വന്നിട്ടുള്ളത്.പൂക്കോട്ടൂര്‍ യുദ്ധത്തെ കുറിച്ച് ആനി ബസന്റും ഡോ.അംബേദ്കറും തികച്ചും നുണക്കഥകളാണ് എഴുതി വച്ചിട്ടുള്ളത്. ഈ നുണക്കഥകള്‍ സാക്ഷാല്‍ മഹാത്മാഗാന്ധിയാണ് പ്രചരിപ്പിച്ചതെങ്കിലും താനടക്കമുള്ള പൗരന്മാര്‍ തള്ളിക്കളയുമെന്ന് അദേഹം പറഞ്ഞു. പ്രമുഖ ചരിത്രകാരന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. അവറാങ്കല്‍ മുയ്തീന്‍ കുട്ടി അധ്യക്ഷതവഹിച്ചു. പരിപാടിയോടനുബന്ധിച്ച് 1921 ദൃശ്യാവിഷ്‌ക്കാരം അരങ്ങേറി. ചിത്രകാരന്‍ പ്രേംകുമാര്‍, കെപിഒ റഹ് മത്തുല്ല, സി അബ്ദുല്‍ ഹമീദ്, ജില്ലാ പഞ്ചായത്തംഗം ഫൈസല്‍ എടശ്ശേരി, ചിറക്കല്‍ ഉമ്മര്‍, നാസര്‍ കൊട്ടാരത്ത്, സി വി ഹംസ, കെ പി ഖമറുല്‍ ഇസ്‌ലാം സംസാരിച്ചു.




Next Story

RELATED STORIES

Share it