Latest News

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 64 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു; അനുമതിയില്ലാതെ ചെന്നൈയില്‍ നിന്നെത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 57 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 64 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു; അനുമതിയില്ലാതെ ചെന്നൈയില്‍ നിന്നെത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
X

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ പോലിസ് 64 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 97 പേരെ അറസ്റ്റു ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 57 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,606 ആയി. 2,142 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 747 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അനുമതിയില്ലാതെ ചെന്നൈയില്‍ നിന്നെത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ലോക് ഡൗണ്‍ നിലനില്‍ക്കെ അനുമതിയില്ലാതെ മലപ്പുറം ജില്ലാ അതിര്‍ത്തി കടന്നെത്തിയ രണ്ട് യുവാക്കളെ പോലിസ് അറസ്റ്റു ചെയ്തു. ചെന്നൈയില്‍ നിന്ന് വരികയായിരുന്ന തിരൂരങ്ങാടി മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശികളായ ഇടശ്ശേരി മന്‍സൂര്‍ (31), മെമ്പട്ടാട്ടില്‍ പ്രതീഷ് (36) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയ്ക്ക് മോട്ടോര്‍ സൈക്കിളില്‍ വരുന്നതിനിടെ കരിങ്കല്ലത്താണിയില്‍വച്ച് പെരിന്തല്‍മണ്ണ പോലിസ് പിടികൂടി തിരൂരങ്ങാടി പൊലീസിന് കൈമാറുകയായിരുന്നു.

പകര്‍ച്ചവ്യാധി നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് പോലിസ് കേസെടുത്തു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഇരുവരേയും കോഴിക്കോട് സര്‍വ്വകലാശാലയ്ക്കടുത്തുള്ള കോവിഡ് കെയര്‍ സെന്ററില്‍ 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു.

Next Story

RELATED STORIES

Share it