Latest News

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം; ഭാഷ പഠിക്കാത്തവര്‍ക്ക് പിഎസ്‌സിയുടെ പ്രത്യേക പരീക്ഷ

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം; ഭാഷ പഠിക്കാത്തവര്‍ക്ക് പിഎസ്‌സിയുടെ പ്രത്യേക പരീക്ഷ
X

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിക്ക് മലയാള ഭാഷാ പ്രാവിണ്യം നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരില്‍ മലയാളം പഠിക്കാത്തവര്‍ക്ക് പ്രാവിണ്യം തെളിയിക്കാന്‍ പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ പാസാവണം. 10ാം ക്ലാസ് വരെയെങ്കിലും മലയാളം ഒരു ഭാഷയായി പഠിക്കാത്തവര്‍ക്കാണ് മലയാളം പരീക്ഷ നടത്തുക. പ്ലസ്ടു, ബിരുദ തലങ്ങളില്‍ മലയാളം ഭാഷ പഠിച്ചാലും മതിയാവും. അല്ലാത്തവര്‍ കേരള പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ എഴുതി പാസാവണമെന്നാണ് വ്യവസ്ഥ.

പ്രൊബേഷന്‍ കാലാവധിക്കുള്ളില്‍ 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ മലയാളം പരീക്ഷ പാസായവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനാവൂ. മലയാളം സീനിയര്‍ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസിലാവും പിഎസ്‌സി സംഘടിപ്പിക്കുന്ന മലയാള ഭാഷാ പ്രാവിണ്യ പരീക്ഷ. മലയാളം മിഷന്‍ പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ പുതിയ വ്യവസ്ഥ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രത്യേക വ്യവസ്ഥകളില്‍ മാറ്റമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it