Latest News

മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സോമനാഥന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സോമനാഥന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍
X

ബെംഗളൂരു; മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. എസ് സോമനാഥന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായി നിയമിതനായി. സംഘടനയുടെ പത്താമത് ചെയര്‍മാനാണ് അദ്ദേഹം. ഇപ്പോഴത്തെ ചെയര്‍മാന്‍ കെ ശിവന് പകരമാണ് സോമനാഥന്‍ നിയമിതനാവുന്നത്. ജനുവരി 14ാം തിയ്യതി കെ ശിവന്റെ കാലാവധി അവസാനിക്കുകയാണ്.

മലയാളിയായ ഡോ. സോമനാഥന്‍ ഇപ്പോള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ്. രാജ്യത്തിന്റെ ബഹിരാകാശ പരിപാടിയുടെ ചുക്കാന്‍ പിടിക്കുന്ന സംഘടനയാണ് ഐഎസ്ആര്‍ഒ.

വിഎസ്എസ്‌സി ഡയറക്ടറായി നിയമിതനാവും മുമ്പ് അദ്ദേഹം ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററില്‍ ഡയറക്ടറായിരുന്നു.

ഹൈ ത്രസ്റ്റ് ക്രയോജനിക് എഞ്ചിനുകളുടെയും മേഖലയില്‍ വിദഗ്ധനാണ് ഡോ. സോമനാഥന്‍. ചന്ദ്രയാന്‍ 2വിന്റെ വിജയത്തില്‍ പങ്കുവഹിച്ചു.

കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക് നേടിയ ഡോ. സോമനാഥന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്നാണ് എയറോസ്‌പേസ് എഞ്ചിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് നേടിയത്.

1985ല്‍ വിഎസ്എസ് സിയില്‍ ചേര്‍ന്നു. പിഎസ്എല്‍വിയില്‍ പ്രൊജക്റ്റ് മാനേജറായിരുന്നു.

എംജികെ മേനോന്‍, കെ കസ്തൂരിരംഗന്‍, മാധവന്‍നായര്‍, രാധാകൃഷ്ണന്‍ എന്നീ മലയാളികളാണ് ഇതിനു മുമ്പ് ഈ പദവിയിലെത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it