- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ മലയാളി പെണ്‍കുട്ടി മരിച്ചു
നാഗ്പൂര്‍: ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ മലയാളി പെണ്‍കുട്ടി മരിച്ചു. കേരളാ ടീം അംഗമായ ആലപ്പുഴ സ്വദേശി നിദ ഫാത്തിമ(10) ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ മരിച്ചത്. ദേശീയ ഫെഡറേഷന്റെ ഗുരുതര അനാസ്ഥയാണ് കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമാവാന്‍ കാരണമെന്നാണ് ആരോപണം. അസോസിയേഷന് നേരിട്ട് മല്‍സരിക്കാനുള്ള അനുമതി ലഭിക്കാത്തതിനാല്‍ കോടതി ഉത്തരവ് വാങ്ങിയാണ് നിദയടക്കമുള്ള കേരള താരങ്ങള്‍ മല്‍സരിക്കാനെത്തിയത്. ഇക്കാരണം പറഞ്ഞ് നിദ അടക്കമുള്ള സംഘത്തിന് ഫെഡറേഷന് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. മല്‍സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്കില്ലെന്നുമുള്ള വിചിത്ര നിലപാടാണ് ഫെഡറേഷന് സ്വീകരിച്ചത്.
താല്‍ക്കാലികമായി ഒരുക്കിയ സംവിധാനത്തില്‍ കഴിഞ്ഞതാണ് കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ് പരാതി ഉയരുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് നിദയ്ക്ക് കടുത്ത ഛര്‍ദി തുടങ്ങിയത്. ഇന്ന് പുലര്‍ച്ചെയോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിലെത്തി കുത്തിവയ്പ്പെടുത്തശേഷം കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞ് ആലപ്പുഴയില്‍ നിന്ന് ബന്ധുക്കള്‍ നാഗ്പൂരിലേക്ക് പുറപ്പെട്ടിരുന്നു.
RELATED STORIES
മകള്‍ പുരോഹിതനൊപ്പം ഒളിച്ചോടി; പിതാവ് നല്കിയ ഹരജിയില്‍ സര്‍ക്കാരിന്റെ ...
26 Dec 2024 6:22 AM GMTപുഷ്പ 2 റിലീസിനിടെ സ്ത്രീ മരിച്ച സംഭവം: തെലുങ്ക് സിനിമാ വ്യവസായ...
26 Dec 2024 5:54 AM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപിറന്നാള്‍ ആഘോഷത്തിനിടെ ദേഹത്ത് മൂത്രമൊഴിച്ചു; ദലിത് വിദ്യാര്‍ഥി...
25 Dec 2024 11:15 AM GMTമുന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ വീട്ടില്‍ മോഷണം
25 Dec 2024 9:51 AM GMT