Latest News

ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നു: മമതാ ബാനര്‍ജി

ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നു: മമതാ ബാനര്‍ജി
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അവരുടെ പ്രകോപനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തുറന്ന കത്തില്‍ മമത അഭ്യര്‍ത്ഥിച്ചു.

'' പശ്ചിമ ബംഗാളില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നത് ആര്‍എസ്എസും ബിജെപിയുമാണ്. അവരുടെ പ്രകോപനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. പശ്ചിമബംഗാളില്‍ ബിജെപിയും ആര്‍എസ്എസ് അടക്കമുള്ള സഖ്യകക്ഷികളും പെട്ടെന്ന് അക്രമകാരികളായിരിക്കുന്നു. അവരുടെ തന്നെ പ്രകോപനം മൂലമുണ്ടായ ദൗര്‍ഭാഗ്യകരമായ ഒരു സംഭവം മുതലെടുത്താണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. വിഭാഗീയ രാഷ്ട്രീയം കളിക്കാന്‍ അവര്‍ ഈ സാഹചര്യം ഉപയോഗിക്കുകയാണ്.''-മമത പറഞ്ഞു.

ക്രമസമാധാന പാലനത്തിനും മനുഷ്യജീവനും അന്തസ്സും സംരക്ഷിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. '' മുര്‍ഷിദാബാദിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് രണ്ട് പോലിസ് ഉദ്യോഗസ്ഥരെ നീക്കം ചെയ്തു. പോലിസ് കേസുകള്‍ അന്വേഷിക്കുകയാണ്.''-മമത പറഞ്ഞു.

Next Story

RELATED STORIES

Share it