Latest News

മോദിയോട് വീണ്ടും മമതയുടെ പടയൊരുക്കം; അലപന്‍ ബന്ദിയോപാധ്യായയെ മുഖ്യ ഉപദേഷ്ടാവായി പ്രഖ്യാപിച്ചു

ചീഫ് സെക്രട്ടറി കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിര്‍ദേശത്തില്‍ താന്‍ അമ്പരന്നുപോയെന്ന് മമത പ്രധാനമന്ത്രിക്ക് കത്തയച്ചു.

മോദിയോട് വീണ്ടും മമതയുടെ പടയൊരുക്കം; അലപന്‍ ബന്ദിയോപാധ്യായയെ മുഖ്യ ഉപദേഷ്ടാവായി പ്രഖ്യാപിച്ചു
X

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് കേന്ദ്ര സര്‍വ്വീസിലേക്കു തിരിച്ചുവിളിച്ച പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദിയോപാധ്യായയെ തന്റെ മുഖ്യ ഉപദേഷ്ടാവായി മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും ബന്ദിയോപാധ്യായ വിരമിച്ചതായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി അറിയിച്ചു. 3 വര്‍ഷത്തേക്കാണ് പുതിയ ചുമതല. മുഖ്യ ഉപദേഷ്ടാവായി നിയമിച്ചതിനാല്‍ ബന്ദിയോപാധ്യായയെ ഡല്‍ഹിയിലേക്ക് അയക്കില്ലെന്ന് മമത ബാനര്‍ജി അറിയിച്ചു.

ചുഴലിക്കാറ്റിനെ കുറിച്ചുള്ള അവലോകന യോഗത്തിന് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെത്തിയപ്പോള്‍ മമത ബാനര്‍ജ്ജിയും ചീഫ് സെക്രട്ടറി അലപന്‍ ബന്ദിയോപാധ്യായയും മാറിനിന്നിരുന്നു. ഇതില്‍ കുപിതനായ പ്രധാനമന്ത്രി അലപന്‍ ബന്ദിയോപാധ്യായയെ ഡല്‍ഹിയിലേക്ക് തിരിച്ചുവിളിച്ചിരുന്നു. ഇതിന് തടയിട്ടുകൊണ്ടാണ് മമത പുതിയ നീക്കം നടത്തിയത്.

ചീഫ് സെക്രട്ടറി കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിര്‍ദേശത്തില്‍ താന്‍ അമ്പരന്നുപോയെന്ന് മമത പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇത്രയും നിര്‍ണായകമായ സന്ദര്‍ഭത്തില്‍ ബംഗാള്‍ സര്‍ക്കാറിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാന്‍ കഴിയില്ല. പറഞ്ഞയക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. നിയമപരമായി തന്നെയാണ് ബംഗാളില്‍ അദ്ദേഹം തുടരുന്നത് എന്നും കത്തില്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ മമത കനപ്പിച്ചു പറഞ്ഞു.

Next Story

RELATED STORIES

Share it