Latest News

ഒരു കിലോഗ്രാമിലേറെ കഞ്ചാവുമായി ഇടനിലക്കാരന്‍ പിടിയില്‍

കൊളത്തൂര്‍ കുറുപ്പത്താല്‍ കോട്ടപ്പറമ്പില്‍ അബ്ദുള്‍കരീമി(46)നെയാണ് പെരിന്തല്‍മണ്ണ സിഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ നഗരസഭാ ടൗണ്‍ഹാള്‍ ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്.

ഒരു കിലോഗ്രാമിലേറെ കഞ്ചാവുമായി ഇടനിലക്കാരന്‍ പിടിയില്‍
X

പെരിന്തല്‍മണ്ണ: ലോക്ഡൗണിലെ ഇളവ് മുതലെടുത്ത് വിതരണക്കാര്‍ക്ക് കഞ്ചാവ് വില്‍ക്കാനിറങ്ങിയ ഇടനിലക്കാരന്‍ പോലിസ് പിടിയില്‍. കൊളത്തൂര്‍ കുറുപ്പത്താല്‍ കോട്ടപ്പറമ്പില്‍ അബ്ദുള്‍കരീമി(46)നെയാണ് പെരിന്തല്‍മണ്ണ സിഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ നഗരസഭാ ടൗണ്‍ഹാള്‍ ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്. 1.2 കിലോ ഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് കണ്ടെടുത്തു. രണ്ടുമാസം മുന്‍പ് കമ്പം തേനി സ്വദേശി എത്തിച്ചുകൊടുത്ത കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും പരിന്തല്‍മണ്ണയിലുള്ള രണ്ടുപേര്‍ക്ക് വില്‍ക്കാനാണ് എത്തിയതെന്നും പ്രതി പറഞ്ഞതായി പോലിസ് അറിയിച്ചു. കിലോയ്ക്ക് 50,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഒരുലക്ഷത്തിനാണ് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇയാളുടെ പേരില്‍ പാലക്കാട് സൗത്ത്, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളില്‍ കഞ്ചാവ് കൈവശംവെച്ചതിനും അളവില്‍ കൂടുതല്‍ മദ്യം കടത്തിയതിനും കേസുകളുണ്ടെന്നും കൂടാതെ ഇയാള്‍ കൊളത്തൂരില്‍ ആഡംബര വീട് നിര്‍മിക്കുന്നുണ്ടെന്നും ഇതേ പറ്റി അന്വേഷിക്കുമെന്നും പോലിസ് പറഞ്ഞു. എഎസ്‌ഐ കെ സുകുമാരന്‍, സീനിയര്‍ സിപിഒ ഫൈസല്‍ കപ്പൂര്‍, സിപിഒമാരായ മുഹമ്മദ് സജീര്‍, ദിനേശന്‍, പ്രമോദ്, മിഥുന്‍ എന്നിവരാണ് പോലിസ് സംഘത്തിലുണ്ടായിരുന്നത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it