- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പട്ടാപ്പകല്‍ ജനക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ തലയറുത്ത് കൊന്നു (വീഡിയോ)

അമൃത്സര്‍: പട്ടാപ്പകല്‍ ജനക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ തലയറുത്ത് കൊന്നു. പഞ്ചാബിലെ ബദ്നി കലാനി മേഖലയിലെ തിരക്കേറിയ മോഗ മാര്‍ക്കറ്റിലാണ് സംഭവമുണ്ടായത്. ബദ്നി കലാനി സ്വദേശിയായ ദേശ് രാജ് (25) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ആറോളം പേര് വരുന്ന അക്രമിസംഘം യുവാവിനെ മര്‍ദ്ദിച്ചശേഷം മൂര്‍ച്ചയുള്ള വാള് ഉപയോഗിച്ച് തലയറുക്കുകയായിരുന്നു. ചെവിക്കും കഴുത്തിന് സമീപവും വെട്ടേറ്റിട്ടുണ്ട്.

ഒരു കാലിനും മുറിവേറ്റിട്ടുണ്ട്. രണ്ട് ബൈക്കുകളിലായാണ് അക്രമിസംഘമെത്തിയത്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിക്കുകയാണ്. അക്രമികളെ പ്രതിരോധിക്കാന്‍ യുവാവ് ശ്രമം നടത്തിയെങ്കിലും ചവിട്ടേറ്റ് നിലത്തുവീണ അദ്ദേഹത്തെ നിഷ്കരുണം വെട്ടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ യുവാവിനെ അക്രമികള്‍ ക്രൂരമായി ആക്രമിക്കുന്നത് കാണാം.
Another Day - Another Broad Daylight Brutal Murder in Moga, Punjab.
— Srinivas BV (@srinivasiyc) June 4, 2022
ये ही तुम्हारा 'बदलाव' था केजरीवाल?? pic.twitter.com/fcNDdUd8hW
ഗുരുതരമായി പരിക്കേറ്റ ദേശ് രാജിനെ സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അക്രമികളില്‍ നാലുപേര്‍ മുഖം മറച്ചിരുന്നുവെന്നും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലിസ് പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പ് ചില പ്രശ്നങ്ങളുടെ പേരില്‍ യുവാവും പ്രതികളുമായി വഴക്കിട്ടിരുന്നതായി പോലിസ് പറഞ്ഞു. അക്രമികളില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എല്ലാ അക്രമികളെയും പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സ്റ്റേഷന് ഹൗസ് ഓഫിസര്‍ (നിഹാല്‍ സിങ് വാല) പര്‍ത്തപ് സിങ് പറഞ്ഞു.
RELATED STORIES
കുവൈത്തിൽ മലയാളി ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ
1 May 2025 11:42 AM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത് അറിഞ്ഞിട്ടും ശരിയായ രീതിയില്‍...
1 May 2025 7:01 AM GMTകുമരകത്ത് രഹസ്യ യോഗം ചേര്‍ന്ന് ആര്‍എസ്എസ് അനുഭാവികളായ ജയില്‍...
1 May 2025 6:49 AM GMTഅഷ്റഫിനെ തല്ലിക്കൊന്നതിന് പിന്നിൽ ബിജെപി നേതാവ് പിസ്റ്റൾ രവിയെന്ന്...
30 April 2025 6:28 PM GMTഅഷ്റഫിൻ്റെ മുതുകും കൈയ്യും പൂർണമായും ചതഞ്ഞിരുന്നുവെന്ന്...
30 April 2025 3:54 PM GMTആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMT