Latest News

സ്വര്‍ണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് സംശയം; പരാതിക്കാരനും സഹോദരനും കസ്റ്റഡിയില്‍

സ്വര്‍ണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് സംശയം; പരാതിക്കാരനും സഹോദരനും കസ്റ്റഡിയില്‍
X

മഞ്ചേരി: കാട്ടുങ്ങലില്‍ സ്വര്‍ണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് സംശയം. പരാതി നല്‍കിയ ശിവേഷിനെയും സഹോദരന്‍ ബെന്‍സിനെയും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വര്‍ണ്ണം തട്ടിയെടുത്തു എന്നു പറയപ്പെടുന്ന വലമ്പൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് 75 പവന്‍ സ്വര്‍ണ്ണവും പോലിസ് കണ്ടെത്തി. വലമ്പൂര്‍ സ്വദേശിയുമായി ശിവേഷിനും ബെന്‍സിനും ബന്ധമുള്ളതായ് പോലിസ് സംശയിക്കുന്നു.

കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ സ്വര്‍ണം കവര്‍ന്നെന്നാണ് പരാതി ഉയര്‍ന്നത്. മഞ്ചേരി ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന തിരൂര്‍ക്കാട് കടവത്ത് പറമ്പ് ബാലന്റെ മകന്‍ ശിവേഷ് (34), മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് ചപ്പങ്ങത്തൊടി ഗോപാലന്‍ മകന്‍ സുകുമാരന്‍ (25) എന്നിവരെയാണ് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തത് എന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. കാട്ടുങ്ങലില്‍ ബൈക്ക് നിര്‍ത്തി ഒരാള്‍ കടയില്‍ സാധനം വാങ്ങാന്‍ കയറിയപ്പോള്‍ സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തി സ്‌കൂട്ടറിന്റെ കൊളുത്തില്‍ ബാഗില്‍ തൂക്കിയിട്ട സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നുവെന്നാണ് ഇവര്‍ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നത്. മലപ്പുറം ഭാഗത്തേക്കാണ് ബൈക്ക് ഓടിച്ചു പോയത്.

Next Story

RELATED STORIES

Share it