Latest News

'മാപ്പിള ഹാല്‍' വെര്‍ച്വല്‍ എക്‌സിബിഷന്‍ ലോഞ്ചിങ് നാളെ

മലബാര്‍ സമരത്തിന്റെ സമഗ്രമായ സര്‍ഗാത്മക ആവിഷ്‌കാരമാണ് 'മാപ്പിള ഹാല്‍'.

മാപ്പിള ഹാല്‍ വെര്‍ച്വല്‍ എക്‌സിബിഷന്‍ ലോഞ്ചിങ് നാളെ
X

കോഴിക്കോട്: 'മാപ്പിള ഹാല്‍' എന്ന പേരില്‍ എസ്‌ഐഒ കേരള ഒരുക്കിയ, മലബാര്‍ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇന്റ്രാക്റ്റീവ് വെര്‍ച്വല്‍ എക്‌സിബിഷന്‍ നാളെ ലോഞ്ച് ചെയ്യും. തിരൂര്‍ വാഗണ്‍ മസാക്കര്‍ ഹാളില്‍ നടക്കുന്ന ലോഞ്ചിംഗ് പരിപാടിയില്‍ ലണ്ടനില്‍ നിന്നുള്ള കവിയും എഴുത്തുകാരിയുമായ സുഹൈമ മന്‍സൂര്‍ ഖാന്‍, പൗരത്വ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളികളായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, സഫൂറ സര്‍ഗാര്‍, ശര്‍ജീല്‍ ഉസ്മാനി, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ.കെ എസ് മാധവന്‍, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ധീന്‍ മന്നാനി, എഴുത്തുകാരായ റമീസ് മുഹമ്മദ്, ഡോ.ജമീല്‍ അഹ്മദ്, സൂഫി ഗായകന്‍ സമീര്‍ ബിന്‍സി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി വി റഹ്മാബി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജിഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുല്‍ത്താന, എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് ഇ എം അംജദ് അലി, സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ധീന്‍ സംബന്ധിക്കും.

മലബാര്‍ സമരത്തിന്റെ സമഗ്രമായ സര്‍ഗാത്മക ആവിഷ്‌കാരമാണ് 'മാപ്പിള ഹാല്‍'. മലബാര്‍ പോരാട്ടത്തിന്റെ വിപ്ലവകരമായ രാപ്പകലുകളിലൂടെയുള്ള സഞ്ചാരമാണ് ഈ എക്‌സിബിഷന്‍. മൊബൈല്‍ അപ്ലിക്കേഷനിലാണ് വെര്‍ച്വല്‍ എക്‌സിബിഷന്‍ ലഭ്യമാവുക. മലബാര്‍ സമര ചരിത്രത്തിന്റെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന വീഡിയോകള്‍, പെയിന്റിംഗ്, കാലിഗ്രഫി , ഡിജിറ്റല്‍ ആര്‍ട്ട് , അപൂര്‍വ്വ ചരിത്രരേഖകള്‍, കേരളീയ മുസ്‌ലിം പോരാട്ട പാരമ്പര്യത്തിന്റെ നാള്‍വഴികള്‍, മലബാര്‍ സമരത്തെക്കുറിച്ചുള്ള വ്യത്യസ്ത ആഖ്യാനങ്ങള്‍, ചരിത്ര രചനകള്‍, സമര പോരാളികള്‍, സംഭവവികാസങ്ങള്‍,പോരാട്ട ഭൂമികള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് എക്‌സിബിഷന്‍. മലബാര്‍ സമരത്തെക്കുറിച്ച സമഗ്രമായ വിവരങ്ങള്‍ ജനകീയമായിത്തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'മാപ്പിള ഹാല്‍' ഒരുക്കിയിരിക്കുന്നത്. അധിനിവേശ ശക്തികള്‍ക്കും ജാതി മേധാവിത്വത്തിനുമെതിരെ നിലകൊണ്ട മലബാറിലെ സുദീര്‍ഘമായ വൈജ്ഞാനിക സമര പാരമ്പര്യത്തെ ഹാലിളക്കമായും മത ഭ്രാന്തായും ചിത്രീകരിച്ച കൊളോണിയല്‍സവര്‍ണ്ണ ആഖ്യാനങ്ങള്‍ക്കുള്ള വിമര്‍ശക ബദല്‍ കൂടിയാണ് മാപ്പിള ഹാല്‍.

Next Story

RELATED STORIES

Share it