- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്ടറിടിച്ച് മറാത്തി നടി മരിച്ചു

സാംഗ്ലി: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്ടറിടിച്ച് മറാത്തി സീരിയല്‍ നടി മരിച്ചു. രാജരാംപുരി സ്വദേശിനി കല്യാണി കുരാലെ യാദവ് (32) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സാങ്‌ലി- കോലാപുര്‍ ദേശീയപാതയില്‍ കല്യാണി സഞ്ചരിച്ച ബൈക്കില്‍ കോണ്‍ക്രീറ്റ് മിശ്രിതം നിര്‍മിക്കുന്ന ട്രാക്ടര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കല്യാണിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. 'തുജ്ഹത് ജീവ് രംഗല' എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് താരം ടെലിവിഷനില്‍ സജീവമാവുന്നത്. കോലാപൂര്‍ സിറ്റിയിലെ കല്യാണി അടുത്തിടെ ഹലോണ്ടിയില്‍ ഒരു റസ്‌റ്റോറന്റ് തുടങ്ങിയിരുന്നു. റസ്‌റ്റോറന്റ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഷിറോളി പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ പാട്ടീല്‍ പറഞ്ഞു.
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMT