Latest News

മാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി

മാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
X

തിരുവനന്തപുരം:മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഹരജിക്കാരനായ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ മൂന്ന് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. സിഎംആര്‍എല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ മിനുട്‌സ് ഉള്‍പ്പെടെയാണ് ഹാജരാക്കിയത്. ആലപ്പുഴയില്‍ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴല്‍ നാടന്‍ വാദിച്ചു. ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴല്‍നാടന്‍ ഹാജരാക്കി.

എന്നാല്‍, സിഎംആര്‍എല്‍ കമ്പനിക്ക് സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ മാത്യു കുഴല്‍നാടന് ഹാജരാക്കാനായില്ലെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.അഴിമതി നിരോധന പരിധിയില്‍ വരുന്ന ആരോപണം അല്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ വാദിച്ചു. ഭൂപരിഷ്‌കരണ നിയമം ലഘൂകരിച്ച് ഭൂമി പതിച്ചു നല്‍കണമെന്ന് സിഎംആര്‍എല്ലിന്റെ അപേക്ഷ നിരസിച്ചതാണെന്നും വിജിലന്‍സ് വ്യക്തമാക്കി.

അതേസമയം, അപേക്ഷ പൂര്‍ണമായും നിരസിച്ചതല്ലെനും പുതിയ പ്രോജക്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് താല്‍ക്കാലികമായി തള്ളിയതാണെനും കുഴല്‍ നാടന്റെ അഭിഭാഷകന്‍ വാദിച്ചു. വാദം പൂര്‍ത്തിയായതോടെയാണ് ഹരജിയില്‍ വിധി പറയാന്‍ മാറ്റിവെച്ചത്. ഇതിനിടെ, സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് ഓഫിസര്‍

കെഎസ് സുരേഷ് കുമാര്‍ ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പാകെ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് എത്തിയത്. നാലാം തവണയാണ് ഇഡി ചോദ്യം ചെയ്യലിന് സുരേഷ് കുമാര്‍ ഹാജരാകുന്നത്.

Next Story

RELATED STORIES

Share it