Latest News

കണ്ണൂരില്‍ വന്‍ കവര്‍ച്ച; പൂട്ടിയിട്ട വീട്ടില്‍നിന്ന് 14 പവനും 88,000 രൂപയും കവര്‍ന്നു

കണ്ണൂരില്‍ വന്‍ കവര്‍ച്ച; പൂട്ടിയിട്ട വീട്ടില്‍നിന്ന് 14 പവനും 88,000 രൂപയും കവര്‍ന്നു
X

കണ്ണൂര്‍: പൂട്ടിയിട്ട വീട്ടില്‍നിന്ന് 14 പവനും 88,000 രൂപയും കവര്‍ന്നു. തളാപ്പ് ജുമാമസ്ജിദിന് സമീപം ഉമയാമി വീട്ടില്‍ പി നജീറിന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച. ഞായറാഴ്ച രാത്രി വീട് പൂട്ടി കുടുംബ സുഹൃത്തിന്റെ ചെറുകുന്നിലെ വീട്ടില്‍ വിവാഹത്തിന് പോയി പിറ്റേന്ന് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തി തുറന്ന നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടത് അറിയുന്നത്.

കവര്‍ച്ച നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗസംഘമെന്ന് നിഗമനം. വാതില്‍ കുത്തിതുറ് അകതോതെത്തിയ സംഘം മുറിയിലെ അലമാറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു. മിറിയിലെ വസ്തുക്കളെല്ലാം അലങ്കോലപെടുത്തിയ നിലയിലാണ്. വീടിനു സമീപം ഉള്ളവര്‍ തന്നെയാകാം കവര്‍ച്ചക്കു പിന്നിലെന്നാണ് പോലിസ് പറയുന്നത്. വീട്ടിനു സമീപത്തെ സിസിടിവിയില്‍ രണ്ടു പേര്‍ ബൈക്കിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it