- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോഗ്യ മേഖലയ്ക്ക് മാതൃകയായി പുത്തന്‍ചിറ മാതൃ-ശിശു വയോജന ക്ഷേമ ബ്ലോക്ക്
മാള: പുത്തന്‍ചിറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മാതൃശിശു വയോജന ക്ഷേമ ബ്ലോക്ക് മാതൃകയാകുന്നു. 2021ല്‍ കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് അണുബാധ നിയന്ത്രിത സുരക്ഷിത മേഖലയില്‍ ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും വയോജനങ്ങള്‍ക്കും ചികിത്സാ സൗകര്യം ഒരുക്കിയത്. ഈ ബ്ലോക്കിലേക്ക് മറ്റ് രോഗികള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
മാസം തോറും പരിശോധനക്കെത്തുന്ന വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും രോഗവ്യാപനം തടയുന്നതിന് ഈ സംവിധാനം ഏറെ ഉപകരിച്ചതായി മെഡിക്കല്‍ ഓഫിസര്‍ ഡോ ബിനു പറഞ്ഞു. ജിവിതശൈലി രോഗചികിത്സ, ഗര്‍ഭിണികള്‍ക്കുള്ള ചികിത്സ, കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകള്‍, പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍, കുടുംബാസൂത്രണ സേവനങ്ങള്‍, മാതൃശിശു സേവന കേന്ദ്രം തുടങ്ങിയവയാണ് ഈ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്നത്.
മുന്‍ എംഎല്‍എ ടി എന്‍ പ്രതാപന്‍ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ ബ്ലോക്ക് നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഒരു കോടി രൂപ ആവശ്യമായി വന്നു. ബാക്കി തുക വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്താണ് വകയിരുത്തിയത്. വാക്‌സിനേഷനെത്തുന്ന കുട്ടികളെ ആകര്‍ഷിക്കുന്ന കൗതുക കാഴ്ച്ചകള്‍ ഭിത്തികളില്‍ വരച്ച് ഈ ബ്ലോക്ക് മനോഹരമാക്കിയിട്ടുണ്ട്. പുത്തന്‍ചിറ കൊമ്പത്ത്കടവിലെ ഉപേന്ദ്രനാണ് ചിത്രരചന നിര്‍വ്വഹിച്ചത്.
RELATED STORIES
ലോകസമ്പന്നരില്‍ ഒന്നാമന് ഇലോണ്‍ മസ്ക്; ഇന്ത്യയില്‍ മുകേഷ് അംബാനി,...
7 Oct 2024 2:05 PM GMTഇന്ത്യയിലെ ധനികരില്‍ അദാനി ഒന്നാമത്
29 Aug 2024 12:32 PM GMTമെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ കേരളത്തിലെ ആദ്യ യൂണിറ്റ്...
27 July 2024 12:37 PM GMTപുത്തന്‍ ലാപ്ടോപിന് ഓര്‍ഡര്‍ ചെയ്തു; ലഭിച്ചത് പഴയ ലാപ്ടോപ്
9 May 2024 2:27 PM GMTവന്‍ വിലക്കുറവ്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഇന്ന് അര്‍ധരാത്രി...
1 May 2024 5:11 AM GMTസ്വര്‍ണശേഖരത്തില്‍ മുന്നില്‍ യുഎസ് തന്നെ|THEJAS NEWS
18 Jan 2024 1:40 PM GMT