Latest News

കേരള സര്‍വകലാശാലയിലെ കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി; സിന്‍ഡിക്കേറ്റ് ഉടന്‍ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കേരള സര്‍വകലാശാലയിലെ കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി; സിന്‍ഡിക്കേറ്റ് ഉടന്‍ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്കു ീഴില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധിയും ആനുകൂല്യങ്ങളും നല്‍കണമെന്ന ആവശ്യത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപോര്‍ട്ടിന്‍മേല്‍ കേരള സര്‍വകലാശാല സിന്റിക്കേറ്റ് കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധിയും പ്രസവാനുകൂല്യങ്ങളും നിഷേധിക്കരുതെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണ്. കേരള സര്‍വകലാശാലക്ക് കീഴിലുള്ള യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങിലെ വനിതാ ജീവനക്കാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പ്രസവാനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലെന്നും പ്രസവകാലത്തെ അവധി സര്‍വീസായി പരിഗണിക്കാത്തതു കാരണം ശമ്പള വര്‍ധനവ് ലഭിക്കുന്നില്ലെന്നുമാണ് പരാതി.

മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ് 1961ന്റെ പരിധിയില്‍ കേരള ര്‍വകലാശാല വരില്ലെന്ന കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രസവാവധിയും ആനുകൂല്യങ്ങളും നല്‍കാനാവില്ലെന്നും സര്‍വകലാശാല വാദിച്ചു. എന്നാല്‍ കരാര്‍ ജീവനക്കാര്‍ക്ക് മെറ്റേണിറ്റി ബനിഫിറ്റ് ആക്റ്റ് ബാധകമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മെറ്റേണിറ്റി ബനിഫിറ്റ് ആക്റ്റില്‍ സ്ഥിരം, കരാര്‍ ജീവനക്കാര്‍ എന്ന് വേര്‍തിരിച്ചിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു. 2020 ജൂലൈ 3നാണ് സിന്‍ഡിക്കേറ്റ് ഉപസമിതി റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ അനുകൂല തീരുമാനമെടുക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it