Latest News

'സംവാദത്തിന് ചാനലുകള്‍ സന്നദ്ധം, പക്ഷേ താങ്കള്‍ തയ്യാറല്ല'-എഎ റഹീമിനെ വീണ്ടും വെല്ലുവിളിച്ച് മാത്യൂ കുഴല്‍നാടന്‍

സംവാദം നടക്കുമെങ്കില്‍ ഏറ്റെടുക്കാന്‍ ന്യൂസ് 24 ഉം, മനോരമയും മുന്നോട്ട് വന്നു എന്ന് അങ്ങേക്കറിയാമല്ലോ. രണ്ടു പേരോടും സമ്മതം അറിയിച്ചതാണ്. എന്നാല്‍ അങ്ങ് തയാറല്ല എന്നത് കൊണ്ട് നടക്കില്ല എന്നാണ് അവര്‍ അറിയിച്ചതെന്നും മാത്യു കുഴല്‍നാടന്‍

സംവാദത്തിന് ചാനലുകള്‍ സന്നദ്ധം, പക്ഷേ താങ്കള്‍ തയ്യാറല്ല-എഎ റഹീമിനെ വീണ്ടും വെല്ലുവിളിച്ച് മാത്യൂ കുഴല്‍നാടന്‍
X

തിരുവനന്തപുരം: പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസുകാരന് വേണ്ടി താന്‍ കോടതിയില്‍ ഹാജരായെന്ന ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിന്റെ പരാമര്‍ശത്തില്‍ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. സംവാദം നടക്കുമെങ്കില്‍ ഏറ്റെടുക്കാന്‍ ന്യൂസ് 24 ഉം, മനോരമയും മുന്നോട്ട് വന്നതാണ് എന്ന് അങ്ങേക്കറിയാമല്ലോ. രണ്ടു പേരോടും സമ്മതം അറിയിച്ചതാണ്. എന്നാല്‍ അങ്ങ് തയാറല്ല എന്നത് കൊണ്ട് നടക്കില്ല എന്നാണ് അവര്‍ അറിയിച്ചത്. ഇനി നാളെ അങ്ങ് തയ്യാറാകും എന്ന പ്രതീക്ഷയും എനിക്കില്ലെന്ന് മാത്യു ഫേസ് ബുക്കില്‍ കുറിച്ചു.

ഈ വിഷയത്തില്‍ പരസ്യസംവാദത്തിന് തയ്യാറാണെന്ന് മാത്യു കഴിഞ്ഞ ദിവസം എഎ റഹീമിനെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ താനുമായി പരസ്യ സംവാദം നടത്തി അങ്ങ് ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യേണ്ട കാര്യമല്ല ഇതെന്നാണ് എഎ റഹീം പ്രതികരിച്ചത്. നാടിനറിയേണ്ടത്, താങ്കളെന്തിനിത് ചെയ്യുന്നുവെന്നാണ്. എന്തിനാണീ പ്രഹസനം എന്നുമായിരുന്നു റഹീമിന്റെ വാക്കുകള്‍.

മാത്യൂ കുഴല്‍നാടന്റെ ഫേസ് ബുക്ക് പോസ്റ്റ്

എന്താ റഹീം ഇങ്ങനെ..?

'വാദിക്കാനും ജയിക്കാനുമല്ല.. അറിയാനും അറിയിക്കാനുമാണ്..' സംവാദങ്ങള്‍ എന്ന് പറഞ്ഞത് ഞാനല്ല, ശ്രീനാരായണ ഗുരുവാണ്. അങ്ങ് എനിക്കെതിരെ ഒരാരോപണം ഉന്നയിച്ചു. അത് സത്യവിരുദ്ധമാണ് എന്ന് ഞാനും ശരി എന്ന് താങ്കളും പറയുന്നു. അങ്ങയുടെ ഭാഗം ന്യായീകരിച്ചു ഡിവൈഎഫ്‌ഐക്കാരും എന്നെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസുകാരും ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണല്ലോ. അതുകൊണ്ട് തന്നെ ഇത് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും തമ്മിലുള്ള ഒരു സംവാദമായി കാണുന്നവരുമുണ്ട്.

അപ്പൊ ആര് പറയുന്നതാണ് സത്യം എന്ന് വിലയിരുത്താന്‍ പൊതുജനത്തിന് ഒരവസരം എന്ന നിലക്കാണ് സംവാദത്തിന് ക്ഷണിച്ചത്. അല്ലാതെ അവിടെ മാര്‍ക്കിട്ടു വിജയിയെ പ്രഖാപിക്കാന്‍ ഇത് കാവിലെ പാട്ടു മത്സരമല്ലല്ലോ.

സംവാദം നടക്കുമെങ്കില്‍ ഏറ്റെടുക്കാന്‍ ന്യൂസ് 24ഉം, മനോരമയും മുന്നോട്ട് വന്നതാണ് എന്ന് അങ്ങേക്കറിയാമല്ലോ. റണ്ട് പേരോടും ഞാന്‍ സമ്മതം അറിയിച്ചതാണ്. എന്നാല്‍ അങ്ങ് തയാറല്ല എന്നത് കൊണ്ട് നടക്കില്ല എന്നാണ് അവര്‍ അറിയിച്ചത്. ഇനി നാളെ അങ്ങ് തയ്യാറാകും എന്ന പ്രതീക്ഷയും എനിക്കില്ല.

എന്നെ വിചാരണ ചെയ്യാന്‍ അങ്ങേക്ക് തന്നെ അവസരം തന്നിട്ട് അതുപയോഗപ്പെടുത്താതെ പാവം ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് തെരുവില്‍ വിചാരണ ചെയ്യിക്കുന്നത് മാന്യത ആണോ എന്ന് അങ്ങ് തന്നെ തീരുമാനിക്കുക. എന്താണെങ്കിലും ഞാന്‍ നാളെ തലസ്ഥാനത്തുണ്ടാകും. വന്നാല്‍ കാണാം.വണക്കം'.



Next Story

RELATED STORIES

Share it