Latest News

മേയര്‍ ആര്‍ക്കും കത്ത് നല്‍കിയിട്ടില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം നഗരസഭ

മേയര്‍ ആര്‍ക്കും കത്ത് നല്‍കിയിട്ടില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം നഗരസഭ
X

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ രംഗത്ത്. ആരോഗ്യവിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ ആര്‍ക്കും കത്ത് നല്‍കിയിട്ടില്ലെന്ന് നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു. മേയര്‍ സ്ഥലത്തിലെത്തില്ലാത്ത സമയത്താണ് കത്ത് കൈമാറിയതായി കാണുന്നതെന്നും വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി. വിവാദത്തില്‍ മേയറുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നഗരസഭയുടെ പ്രതികരണം.

തിരുവനന്തപുരം നഗരസഭ ആരോഗ്യവിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞത്. ഇങ്ങനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ മേയറുടെ ഓഫിസില്‍ നിന്നോ നല്‍കിയിട്ടില്ല. ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവും നിലവിലില്ല. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ. ഔദ്യോഗികമായി അന്വേഷണം നടക്കുകയാണെന്നും നഗരസഭ അറിയിച്ചു. നഗരസഭയെയും മേയറെയും ഇകഴ്ത്തിക്കാട്ടാന്‍ ചിലര്‍ നേരത്തെയും പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്.

ആ ശ്രമമെല്ലാം പരാജയപ്പെട്ടപ്പോഴാണ് ഇവര്‍ പുതിയ തന്ത്രവുമായി രംഗത്തുവന്നത്. ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോവാനാണ് നഗരസഭയും ഭരണസമിതിയും ഉദ്ദേശിക്കുന്നത്. ഇങ്ങനെയൊരു ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഈ തസ്തികയിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 295 താല്‍ക്കാലിക തസ്തികകളിലേക്ക് മുന്‍ഗണന പട്ടിക തയ്യാറാക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ് മേയര്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്താണ് പുറത്തുവന്നത്.

Next Story

RELATED STORIES

Share it