- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗജന്യമായി ഇറച്ചി നല്‍കിയില്ല; ശ്മശാനത്തില്‍ ദഹിപ്പിച്ച മൃതദേഹം ഇറച്ചിക്കടയ്ക്കു മുന്നില്‍ ഉപേക്ഷിച്ച് പ്രതികാരം

തേനി: സൗജന്യമായി ഇറച്ചി നല്കാത്താതിനെ തുടര്‍ന്നു ശ്മശാനത്തില്‍ ദഹിപ്പിച്ച മൃതദേഹം ഇറച്ചിക്കടയ്ക്കു മുന്നില്‍ ഉപേക്ഷിച്ച് ശ്മശാന ജീവനക്കാരനായ യുവാവ്. തേനി പഴനിചെട്ടിപ്പട്ടിയിലാണ് ശ്മശാനത്തില്‍ ജോലി ചെയ്യുന്ന കുമാറെന്ന യുവാവ് ഇത്തരത്തില്‍ പ്രതികാരം ചെയ്തത്. സംഭവത്തില്‍ പ്രതിയെ പോലിസ് പിടികൂടി.
മണിയരശന്റെ കടയില്‍ നിന്നാണ് കുമാര്‍ സ്ഥിരമായി ഇറച്ചി വാങ്ങുന്നത്. പതിവു പോലെ കടയില്‍ എത്തിയ കുമാര്‍ ഇറച്ചി സൗജന്യമായി ആവശ്യപ്പെടുകയായിരുന്നു. ഇടക്കൊക്കെ ഇയാള്‍ക്ക് മണിയരശന്‍ സൗജന്യമായി ഇറച്ചി നല്‍കിയിരുന്നു. കടയില്‍ തിരക്കായതിനാല്‍ മണിയരശന്‍ ഇയാളോട് പിന്നീട് വരാന്‍ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം.
അവിടെ നിന്നും മടങ്ങിയ ഇയാള്‍ പിന്നീട് ശ്മശാനത്തില്‍ അടക്കം ചെയ്തിരുന്ന യുവതിയുടെ മൃതദേഹവുമായി കുമാര്‍ മടങ്ങിവരികയായിരുന്നു. തുടര്‍ന്ന് ഇറച്ചി കടയുടെ മുന്നില്‍ മൃതദേഹം ഉപേക്ഷിച്ചു. സാരിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പോലിസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. പ്രതി കുമാര്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണു പോലിസ് പറയുന്നത്. പിടിയിലായ കുമാറിനെ പോലിസ് ചോദ്യം ചെയ്തുവരികയാണ്.
RELATED STORIES
അഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത് അറിഞ്ഞിട്ടും ശരിയായ രീതിയില്‍...
1 May 2025 7:01 AM GMTകുമരകത്ത് രഹസ്യ യോഗം ചേര്‍ന്ന് ആര്‍എസ്എസ് അനുഭാവികളായ ജയില്‍...
1 May 2025 6:49 AM GMTഅഷ്റഫിനെ തല്ലിക്കൊന്നതിന് പിന്നിൽ ബിജെപി നേതാവ് പിസ്റ്റൾ രവിയെന്ന്...
30 April 2025 6:28 PM GMTഅഷ്റഫിൻ്റെ മുതുകും കൈയ്യും പൂർണമായും ചതഞ്ഞിരുന്നുവെന്ന്...
30 April 2025 3:54 PM GMTആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMTമംഗളൂരില്‍ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം; എസ്ഡിപിഐ പ്രതിഷേധിച്ചു
30 April 2025 3:43 PM GMT