- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം പ്രീണന ആരോപണം; കണക്കുകൾ നിരത്തി വെള്ളാപ്പള്ളി സംവാദത്തിന് തയ്യാറാവണമെന്ന് മെക്ക
തിരുവനന്തപുരം: യഥാർത്ഥ വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും നിരത്തി സംവാദത്തിന് വെള്ളാപ്പള്ളി നടേശൻ തയ്യാറാവണമെന്ന് മെക്ക സംസ്ഥാന സെക്രട്ടറി എൻ കെ അലി. കേരളപ്പിറവിക്കു ശേഷമുള്ള നിയമ നിർമാണ സഭകളിലും മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, ഐഎ എസ്, ഐ പിഎസ് ഉദ്യോഗസ്ഥർ, താക്കോൽ സ്ഥാനം വഹിക്കുന്ന വിവിധ വകുപ്പുകളുടെ മേധാവികൾ, വില്ലേജ് ഓഫിസർ മുതൽ ചീഫ് സെക്രട്ടറി സ്ഥാനം വഹിക്കുന്നവർ തുടങ്ങി സർക്കാർ ഖജനാവിൽ നിന്നു ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നവരുടെയും പ്രാതിനിധ്യം സംബന്ധിച്ച് എന്തു രേഖയാണ് വെള്ളാപ്പള്ളിയുടെ പക്കലുള്ളതെന്ന് വ്യക്തമാക്കണം.
ഈഴവ സമുദായത്തിന് ലഭിക്കാത്ത ഏതു പദവിയും സ്ഥാനമാനങ്ങളുമാണ് മുസ്‌ലിംകൾക്ക് ലഭിക്കുന്നത്. സംസ്ഥാനത്തു ഒരു ചീഫ് സെക്രട്ടറി സ്ഥാനം പോലും കേരള മുസ്‌ലിംകൾക്ക് ലഭിച്ചിട്ടില്ല. ക്രമ സമാധാന ചുമതയിൽ ഒരു മുസ്‌ലിം ഐജി യുടെ സേവനം വെറും ഒരു മാസത്തിൽ താഴെ മാത്രം. മുഖ്യമന്ത്രിക്കസേരയിൽ ഒരു മുസ്‌ലിം അമ്പത് ദിവസം മാത്രം.
ഇതിൽ നിന്നും വ്യത്യസ്തമായി സർവ മേഖലകളും കൈയടക്കി അമ്പത് ശതമാനത്തിലധികം അധികാരം കൈയാളുന്ന മുന്നാക്ക- സവർണ വിഭാഗത്തെക്കുറിച്ച് ഒരു പരാതിയും പ്രീണനാരോപണവും നടത്താത്ത വെള്ളാപ്പള്ളി ഈഴവരടക്കമുള്ള പിന്നാക്ക- പട്ടിക വിഭാഗങ്ങളെ കബളിപ്പിച്ച് സംഘപരിവാർ - ബിജെപി ഫാസിസ്റ്റ് ശക്തികൾക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ പിന്നോട്ട് നയിക്കുന്ന നവോത്ഥാന നായക വേഷം കെട്ടിയാടി വർഗീയവിഷം ചീറ്റുകയാണ് ചെയ്യുന്നത്.
പത്തു ശതമാനം മുന്നാക്ക സവർണ സംവരണത്തെ എതിർക്കാത്ത വെള്ളാപ്പള്ളിയുടെ ഈഴവ നിന്ദ ഭാവി തലമുറയ്ക്ക് മുന്നറിയിപ്പാണ്.
മുസ്‌ലിം പ്രീണനാരോപണങ്ങൾക്ക് ഔദ്യോഗികമായും അനൗദ്യോഗികമായും പ്രതികരണമോ മറുപടിയോ പറയാതെ മൗനം അവലംബിച്ച് വോട്ടു ബാങ്ക് ലക്ഷ്യമിടുന്ന ഇടതു-വലതു മുന്നണിയും സർക്കാരും യഥാർത്ഥ സ്ഥിതി വിവരക്കണക്കുകൾ പുറത്തുവിടാൻ തയ്യാറാവണം.
തിരഞ്ഞെടുപ്പ് പരാജയം പഠിക്കുന്ന സി പി എമ്മും ഇടതുമുന്നണിയും മുഖ്യമന്ത്രിയുമാണ് ഇനിയും വെള്ളാപ്പള്ളിയെപ്പോലുള്ള കപട നേതാക്കളെ തിരിച്ചറിയാത്തതും തള്ളിപ്പറയാത്തതും എന്നതാണ് കേരള ജനതയെ അൽഭുതപ്പെടുത്തുന്നതെന്നും അലി പറഞ്ഞു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT