Latest News

'ദ്വീപ് ജനതയ്‌ക്കൊപ്പം മെക്കയും'; മെക്ക വെബിനാര്‍ സംഘടിപ്പിച്ചു

ദ്വീപ് ജനതയ്‌ക്കൊപ്പം മെക്കയും; മെക്ക വെബിനാര്‍ സംഘടിപ്പിച്ചു
X

കൊച്ചി: ലക്ഷദ്വീപ് ജനതയുടെ സാമൂഹിക-സാംസ്‌കാരിക പൈതൃകവും സമാധാന ജീവിതവും തകര്‍ക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കുക, അഡ്മിനസ്‌ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കുക, ദ്വീപ് ജനതയുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കാതിരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 'ദ്വീപ് ജനതയ്‌ക്കൊപ്പം മെക്കയും' എന്ന ബാനറില്‍ മെക്ക സംസ്ഥാന സമിതി വെബിനാര്‍ സംഘടിപ്പിച്ചു. മുസ്‌ലിം ഗോത്രവര്‍ഗ സമൂഹമായ ലക്ഷദ്വീപ് ജനതയുടെ വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് സംഘപരിവാരവും ബിജെപിയും നടത്തുന്ന ഗൂഢനീക്കങ്ങളാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്നത്. ദ്വീപ് നിവാസികളുടെ സാമൂഹികവും സാംസ്‌കാരികവുമായ പൈതൃകം തകര്‍ത്ത് സമാധാനപരമായി ജീവിക്കാനുള്ള മനുഷ്യാവകാശ ലംഘനമാണ് പുതിയ കരിനിയമങ്ങളും ഉത്തരവുകളും റഗുലേഷനുമായി പുറത്തുവന്നിട്ടുള്ള നടപടികള്‍. സംഘപരിവാര്‍-കോര്‍പറേറ്റ് ഭീമന്മാരുടെ ഗൂഢലക്ഷ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച് കിരാത ഭരണം നടത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ അടിയന്തിരമായി തിരിച്ചുവിളിക്കണം. ഭരണഘടനയുടെ 239ാം അനുഛേദ പ്രകാരമുള്ള ഉദ്യോഗസ്ഥനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കാനും വെബിനാര്‍ ഐക്യദാര്‍ഢ്യ സംഗമം തീരുമാനിച്ചു. ഇ എം അബ്ദുര്‍റഹ്മാന്‍, ഡോ. പി നസീര്‍, പ്രഫ. ഇ അബ്ദുര്‍ റഷീദ്, എന്‍ കെ അലി, എ എസ് എ റസാഖ് എന്നിവര്‍ വിഷയത്തിന്റെ വിവിധ തലങ്ങള്‍ അവതരിപ്പിച്ചു.

ദ്വീപ് പ്രതിനിധികളായ ക്യാപ്റ്റന്‍ അബ്ദുല്ല കോയ, മുത്തുകോയ, നല്ലകോയ, ഷാഹുല്‍ ഹമീദ് എന്നിവര്‍ വര്‍ത്തമാന ദുരവസ്ഥ വിശദീകരിച്ചു. എന്‍ജിനീയര്‍ മുഹമ്മദ് കോയ(എംഎസ്എസ് ജനറല്‍ സെക്രട്ടറി), എം എച്ച് ഷാജി(കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), ഹാഷിം ഹദ്ദാദ് തങ്ങള്‍(അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ), എ എം പരീത് (എസ് വൈഎസ് സംസ്ഥാന സെക്രട്ടറി), കടക്കല്‍ ജുനൈദ് (കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി), ചുനക്കര ഹനീഫ(റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി), ഡോ. എ നിസാറുദ്ദീന്‍, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ഡോ. കെ എ സക്കറിയ, ഡോ. എ ബി മൊയ്തീന്‍കുട്ടി, മെക്ക സംസ്ഥാന ഭാരവാഹികളായ എം എ ലത്തീഫ്, സി എച്ച് ഹംസ, ഫാറൂഖ് എന്‍ജിനീയര്‍, ടി എസ് അസീസ്, കെ എം അബ്ദുല്‍ കരീം, എ ഐ മുബീന്‍, എം അഖ്‌നിസ്, സി ടി കുഞ്ഞയമു, എം എം നൂറുദ്ദീന്‍, പി എം എ ജബ്ബാര്‍, കുന്നിക്കോട് മജീദ്, ക്ലാപ്പന സലാം സംസാരിച്ചു. വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനാ നേതാക്കളായ ലിയാക്കത്ത് അലി, എം എ അഷറഫ്, സൈനുദ്ദീന്‍ തങ്ങള്‍, അമീന്‍ ഷാ കോട്ടയം, ഷംസുദ്ദീന്‍, എം സലീം തുടങ്ങി നൂറോളം പേര്‍ വെബിനാറില്‍ പങ്കെടുത്തു.

'Mecca with the Island People'; Organized by Mecca Webinar


Next Story

RELATED STORIES

Share it