Latest News

മാധ്യമസ്ഥാപനങ്ങള്‍ പിരിച്ചുവിടലിനും ശമ്പളനിഷേധത്തിനും തയ്യാറാവരുത്: മുഖ്യമന്ത്രി

ഫീല്‍ഡിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗഭീഷണിയുമുണ്ട്. രാജ്യത്തിന്റെ മറ്റു പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ടര്‍മാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച വിവരം നാം മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ പരിശോധന ഉള്‍പ്പെടെയുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും.

മാധ്യമസ്ഥാപനങ്ങള്‍ പിരിച്ചുവിടലിനും ശമ്പളനിഷേധത്തിനും തയ്യാറാവരുത്: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് 19 മാധ്യമമേഖലയെ വളരെ ഗുരുതരമായാണ് ബാധിച്ചിട്ടുള്ളത്. പത്രങ്ങള്‍ പലതും പേജ് കുറച്ചുകഴിഞ്ഞു. സമൂഹത്തില്‍ സാധാരണ പൊതു പരിപാടികളും വാണിജ്യവും ഇല്ലാത്തതിനാല്‍ പരസ്യം ലഭിക്കുന്നില്ല. അതിന്റെ പ്രയാസം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവര്‍ മാധ്യമ പ്രവര്‍ത്തകരാണ്. ഫീല്‍ഡിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗഭീഷണിയുമുണ്ട്. രാജ്യത്തിന്റെ മറ്റു പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ടര്‍മാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച വിവരം നാം മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ പരിശോധന ഉള്‍പ്പെടെയുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും.

മാധ്യമസ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ പിരിച്ചുവിടലിനും ശമ്പളനിഷേധത്തിനും തയ്യാറാവരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ട്. രോഗഭീഷണിക്കിടയിലും നാട്ടിലിറങ്ങി വാര്‍ത്താശേഖരണം നടത്തുന്ന അവരുടെ സേവനം സ്ത്യുത്യര്‍ഹമാണ്. അവര്‍ക്ക് വാര്‍ത്താശേഖരണത്തില്‍ തടസ്സം നേരിടുന്ന അനുഭവം ഉണ്ടാകരുതെന്ന് പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളുടെ പരസ്യകുടിശ്ശികയില്‍ നല്ലൊരു ഭാഗം പരിശോധിച്ച് നല്‍കും.

Next Story

RELATED STORIES

Share it