- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും സ്റ്റാർട്ടപ് മിഷനും ധാരണാപത്രം ഒപ്പിട്ടു
മെഡിക്കൽ ടെക്നോളജി (മെഡ്ടെക്), മെഡിക്കൽ ഉപകരണ മേഖലകളിലെ സ്റ്റാർട്ടപ്പുകളേയും ഗവേഷകരേയും ഇന്നൊവേറ്റർമാരേയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിനു കീഴിലെ കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും (കെഎംടിസി) കേരള സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രത്തിൽ ഒപ്പിട്ടു. ടെക്നോപാർക്കിൽ നടന്ന ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഉച്ചകോടിയുടെ ഭാഗമായി സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബികയും കെഎംടിസി സ്പെഷ്യൽ ഓഫീസർ സി. പത്മകുമാറുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
മെഡിക്കൽ ടെക്‌നോളജി, മെഡിക്കൽ ഉപകരണ മേഖലയിലെ ഗവേഷണ- വികസനങ്ങളിലും ഇന്നൊവേഷനുകളിലും കേരളത്തെ ദേശീയതലത്തിൽ മുൻനിര സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപംകൊടുത്തതാണ് കേരള മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം. സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് വിപണി കണ്ടെത്താനും വളരാനും സാധ്യമാകുന്നവിധം ഗവേഷണ- വികസന, ഉൽപാദന മാർഗ്ഗനിർദ്ദേശങ്ങളും സാങ്കേതികസഹായങ്ങളും നൽകുകയാണ് കൺസോർഷ്യം ചെയ്യുക.
പ്രശ്‌നസാധ്യതകളേറെയുള്ള മെഡ്ടെക്, മെഡിക്കൽ ഉപകരണ മേഖലയിൽ മെഡിക്കൽ കൺസോർഷ്യത്തിന്റെ പിന്തുണ ലഭിക്കുന്നതോടെ ഈ മേഖലയിലെ ശേഷി വർധിപ്പിക്കാനും ആവാസവ്യവസ്ഥയെ കൂടുതൽ പിന്തുണയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ ടെക്‌നോളജി, മെഡിക്കൽ ഉപകരണരംഗത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ആ ലക്ഷ്യത്തിനാണ് മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം മുൻഗണന നൽകുന്നതെന്നും സെപ്ഷ്യൽ ഓഫീസർ സി. പത്മകുമാർ പറഞ്ഞു.
RELATED STORIES
വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
14 Jan 2025 10:59 AM GMTറേഷന്‍ വിതരണ പ്രതിസന്ധി: സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്നു:...
14 Jan 2025 10:29 AM GMTതിരുവനന്തപുരത്ത് യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത്...
14 Jan 2025 5:50 AM GMTആരോപണങ്ങള്‍ അടിസ്ഥാനരഹിതം, വാസ്തവമെന്തെന്ന് ജനങ്ങള്‍ക്കറിയാം;...
13 Jan 2025 10:41 AM GMTനെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്നം...
13 Jan 2025 8:13 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMT