Latest News

റോഡപകടങ്ങള്‍ക്കിരയായവരുടെ ഓര്‍മദിനം ആചരിച്ചു

റോഡപകടങ്ങള്‍ക്കിരയായവരുടെ ഓര്‍മദിനം ആചരിച്ചു
X

പരപ്പനങ്ങാടി: റോഡില്‍ പൊലിഞ്ഞ ജീവനുകളെ ഓര്‍മിച്ച് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വേള്‍ഡ് ഡേ ഓഫ് റിമമ്പറന്‍സ് ഫോര്‍ റോഡ് ട്രാഫിക് വിക്ടിംസ് ആചരിച്ചു. റോഡപകടങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും, രക്ഷാപ്രവര്‍ത്തകരും, അപകടത്തില്‍പ്പെട്ടവരും പരിപാടിയില്‍ പങ്കെടുക്കാനെത്തി. യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി എല്ലാവര്‍ഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക്ക് വിക്ടിംസ് ഡേയായി ആചരിക്കുന്നത്.

പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ഓര്‍മദിന സദസില്‍ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം പി അബ്ദുല്‍ സുബൈര്‍ റോഡപകടങ്ങളില്‍ മരിച്ചവരെ അനുസ്മരിച്ച് സുരക്ഷിത യാത്രയുടെ ബോധവല്‍ക്കരണം നല്‍കി. എഎംവിഐഎസ്ജി ജെസി റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എംവിഐ ടി അനൂപ് മോഹന്‍, എഎംവിഐമാരായ കെ സന്തോഷ് കുമാര്‍, കെ അശോക് കുമാര്‍, ടി മുസ്തജാബ് രക്ഷാപ്രവര്‍ത്തകരായ മങ്ങാട്ട് ഷൗക്കത്തലി, ഫൈസല്‍ താണിക്കല്‍, വി ശിവപ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ റോഡ് ഉപഭോക്താക്കള്‍ക്ക് സുരക്ഷിത യാത്രയ്ക്ക് വേണ്ടിയുള്ള കൈപുസ്തകം ജോയിന്റ് ആര്‍ടിഒ എം പി അബ്ദുല്‍ സുബൈര്‍ വിതരണം ചെയ്തു.

Next Story

RELATED STORIES

Share it