- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെസ്സിയും നെയ്മറും; ഫുട്‌ബോളില്‍ സൗഹൃദത്തിന്റെ സൗന്ദര്യം തീര്‍ക്കുന്നവര്‍ (വീഡിയോ)
മെസ്സിയെ പ്രിയപ്പെട്ട സഹോദരന്‍ എന്നാണ് നെയ്മര്‍ വിശേഷിപ്പിക്കാറുള്ളത്.

മാരക്കാന: ബ്രസീലും അര്‍ജന്റീനയും ഫുട്‌ബോള്‍ ലോകത്തെ ബദ്ധ വൈരികളാണ്. ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയാല്‍ തീപാറുന്ന പോരാട്ടം ഉറപ്പ്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള രണ്ട് ടീമുകള്‍ കൂടിയാണ് ബ്രസീലും അര്‍ജന്റീനയും.
കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വിജയകിരീടമണിഞ്ഞ അര്‍ജന്റീനയുടെ ആഹ്ലാദ നിമിഷങ്ങള്‍ക്കിടിയില്‍ ലോകം കണ്ണുനനയിക്കുന്ന ഒരു സൗഹൃദ രംഗത്തിന് വേദിയായി. അര്‍ജന്റീനയുടെ ക്യാപറ്റന്‍ ലയണല്‍ മെസ്സിയും ബ്രസീലിന്റെ സ്റ്റാര്‍ പ്ലെയര്‍ നെയ്മറും തമ്മിലുലുള്ള ഗാഢ സൗഹൃദം വ്യക്തമാക്കുന്ന രംഗമായിരുന്നു അത്. ഗ്രൗണ്ടില്‍ അര്‍ജന്റീനിയിന്‍ കളിക്കാരുടെ ആഹ്ലാദ നൃത്തങ്ങള്‍ക്കിടയിലേക്ക് ഒറ്റക്ക് നടന്നുവന്ന നെയമര്‍ നേരെ മെസ്സിയുടെ അടുത്തേക്കാണ് പോയത്. ഇരുവരും കൈനീട്ടി പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. ഇതിനിടയില്‍ വട്ടത്തില്‍ നിന്ന് നൃത്തം ചെയ്യുന്ന അര്‍ജന്റീനിയന്‍ കളിക്കാരന്‍ നെയ്മറുടെ അടുത്തേക്ക് അറിയാതെ എത്തിയപ്പോള്‍ മെസ്സി അയാളെ തടയുന്നതും കാണാമായിരുന്നു. ഒരു മിനുട്ടോളമാണ് മെസ്സിയും നെയ്മറും പരസ്പരം പുണര്‍ന്ന് സന്തോഷവും ദുഖവും പങ്കുവെച്ചത്.
മെസ്സിയും നെയ്മറും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം അറിയുന്നവര്‍ക്ക് ഇതിലൊരു പക്ഷേ അത്ഭുതം തോന്നില്ല. രണ്ടുപേരും സ്വന്തം രാജ്യത്തിനു വേണ്ടി ഫുട്‌ബോള്‍ മൈതാനത്ത് പടപൊരുതുമ്പോള്‍ തന്നെ അതിനെ മറികടക്കുന്ന സൗഹൃദമാണ് കളിക്കളത്തിനു പുറത്ത് നിലനിര്‍ത്തുന്നത്. ബാഴ്‌സലോണ ക്ലബ്ബില്‍ നാലു വര്‍ഷമായി ഒന്നിച്ച് കളിച്ചവരാണ് മെസ്സിയും നെയ്മറും. മെസ്സിയും നെയ്മറും സുവാരസും ചേര്‍ന്നുള്ള എംഎസ്എന്‍ സഖ്യം ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ കൂട്ടുകെട്ടായി അടയാപ്പെടുത്തപ്പെട്ടതാണ്. തങ്ങളുടെ സൗഹൃദത്തെ കുറിച്ച് രണ്ടുപേരും പല പ്രാവശ്യം മാധ്യമങ്ങളോട് തുറന്നു പറഞ്ഞതാണ്. മെസ്സിയെ പ്രിയപ്പെട്ട സഹോദരന്‍ എന്നാണ് നെയ്മര്‍ വിശേഷിപ്പിക്കാറുള്ളത്.
RELATED STORIES
സംഭല് ശാഹീ ജമാ മസ്ജിദിലെ സര്വേ ശരിവച്ച് അലഹബാദ് ഹൈക്കോടതി; മസ്ജിദ്...
19 May 2025 9:06 AM GMTകേണല് സോഫിയാ ഖുറൈശിക്കെതിരായ ബിജെപി മന്ത്രി വിജയ് ഷായുടെ ക്ഷമാപണം...
19 May 2025 8:43 AM GMTരണ്ടു ദിവസമായി ഗസയില് 151 ഫലസ്തീനികളെ കൊന്ന് ഇസ്രായേല്(ചിത്രങ്ങള്)
19 May 2025 8:04 AM GMTയുവ അഭിഭാഷകയെ ക്രൂരമായി മര്ദിച്ച കേസ്; ബെയ്ലിന് ദാസിന് ജാമ്യം
19 May 2025 7:40 AM GMTകര്ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ തലയറുത്താല് അഞ്ചു ലക്ഷം രൂപ...
19 May 2025 7:24 AM GMT''റഫേലിന്റെ എല്ലാ പാര്ട്സും ലഭ്യമാണ്'' എന്ന് വാട്ട്സാപ്പ്...
19 May 2025 6:32 AM GMT