Latest News

എം ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കരുതെന്ന് കള്‍ച്ചറല്‍ ഫോറം

ഒരു ഭാഗത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച കളില്‍ താമരയ്ക്ക് വിടരാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ് അഭിമാനിക്കുന്നവര്‍ മറുഭാഗത്ത് താമര വിരിയിയ്ക്കാന്‍ പ്രയത്‌നിച്ചവരെ അക്കാദമികളുടെ തലപ്പത്തു കുടിയിരുത്തുന്ന കാഴ്ച തികഞ്ഞ അശ്ലീലമാണ്.

എം ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കരുതെന്ന് കള്‍ച്ചറല്‍ ഫോറം
X

തൃശൂര്‍: തന്റെ സംഘി അനുഭാവം കൃത്യമായി പ്രകടിപ്പിച്ചയാളും ഒരു ഗായകന്‍ എന്നതിനപ്പുറം ഈ പദവിക്ക് യോഗ്യതയില്ലാത്തയാളുമായ എം ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കരുതെന്ന് കള്‍ച്ചറല്‍ ഫോറം തൃശ്ശൂര്‍ ജില്ലാ സംഘാടക സമിതി യോഗം സര്‍ക്കാറിനോടവശ്യപ്പെട്ടു.

ഒരു ഗായകന്‍ എന്നതിനപ്പുറം ഈ പദവിക്കര്‍ഹമായ മറ്റു യോഗ്യതകള്‍ ഒന്നുമില്ലാത്ത ഇദ്ദേഹം കഴിഞ്ഞ നിയമസഭാ കാലത്ത് തന്റെ ബിജെപി സംഘി പക്ഷപാതിത്വം കൃത്യമായി പ്രഖ്യാപിച്ചയാളാണ്. ഒരു ഭാഗത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച കളില്‍ താമരയ്ക്ക് വിടരാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ് അഭിമാനിക്കുന്നവര്‍ മറുഭാഗത്ത് താമര വിരിയിയ്ക്കാന്‍ പ്രയത്‌നിച്ചവരെ അക്കാദമികളുടെ തലപ്പത്തു കുടിയിരുത്തുന്ന കാഴ്ച തികഞ്ഞ അശ്ലീലമാണ്. ബിജെപി വിരുദ്ധത വാക്കില്‍ പറയുമ്പോഴും പിണറായി സര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെ ഭരണരംഗത്തു സംഘിവല്‍ക്കരണം ശക്തിപ്പെട്ടു വരികയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

ജീവിതത്തിന്റെ എല്ലാ മേഖലകളും തങ്ങളുടെ കീഴിലാക്കാന്‍ ശ്രമിക്കുകയാണ് ഹിന്ദുത്വമനുവാദി നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ലോകസഭയില്‍ ചര്‍ച്ചകള്‍ പോലും അനുവദിക്കാതെ ബില്ലുകള്‍ ഒറ്റയടിക്ക് നിയമമാ ക്കിയും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പഴയസംഭവങ്ങളുടെ പേരില്‍ പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് കൃത്രിമ ഭൂരിപക്ഷം സൃഷ്ടിച്ചുമൊക്കെയാണ് ഇവര്‍ തങ്ങളുടെ ജനവിരുദ്ധ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നത്.

ജനാധിപത്യ മതേതര നിലപാടുകളോ വിദൂരമായ ഇടതുപക്ഷ ബന്ധമോ ഉള്ള അക്കാദമിക മികവിലും സര്‍ഗ്ഗശേഷിയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരെ സാംസ്‌കാരിക- അക്കാദമിക സമിതികളില്‍ നിന്നും മാറ്റി നിര്‍ത്തുകയും, തങ്ങളുടെ ആജ്ഞാനു വര്‍ത്തികളെ മാത്രം അവിടങ്ങളില്‍ നിറയ്ക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍, ചൊല്പടിയ്ക്കുനില്‍ക്കുന്ന ഭരണനേതൃത്വങ്ങളെ ഉപയോഗിച്ചാണ് ഈ ദൗത്യം നടപ്പാക്കുന്നത്.

ഗായകന്‍ എം ജി ശ്രീകുമാറിനെ കേരള സംഗീത അക്കാദമി ചെയര്‍മാന്‍ ആയി നിയമിക്കാനായി പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനം ഇത്തരം ഒരു നിലപാടിന്റെ ഭാഗമാണ്.

കണ്‍വീനര്‍ കെ ബി ജയപ്രകാശ് ഒളരി, സലിം ദിവാകരന്‍ പ്രസിഡന്റ്, ഹസിന എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it