- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മീലാദ് കാംപയ്ന്‍ സമാപിച്ചു; ഇസ്‌ലാമിനെതിരേയുള്ള ദുഷ്പ്രചാരണങ്ങളെ കരുതിയിരിക്കണമെന്ന് കെ കെ കുഞ്ഞാലി മുസ് ലിയാര്‍

കോഴിക്കോട്: ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ വര്‍ധിച്ചുവരുന്ന സമയത്ത് അതിനെ കരുതിയിരിക്കണമെന്നും നന്മ ലക്ഷ്യമാക്കി മാത്രമുള്ള ഇസ്‌ലാമിക നിയമസംഹിതകള്‍ മനസ്സിലാക്കാനും പഠിക്കാനും സുമനസ്‌ക്കര്‍ തയ്യാറാകണമെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ കെ കെ കുഞ്ഞാലി മുസ് ലിയാര്‍ അഭിപ്രായപ്പെട്ടു. നാദാപുരത്ത് നടന്ന കേരള സുന്നീ ജമാഅത്ത് മീലാദ് കാംപയ്ന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടക്കല്‍ അധ്യക്ഷത വഹിച്ചു. കാംപയ്ന്‍ പ്രമേയങ്ങളായ 'നാര്‍ക്കോട്ടിക്ക് വിരുദ്ധ ജിഹാദ്', 'നരച്ചവരെ നിരസിക്കരുത്', 'സ്ത്രീകളുടെ തിരുനബി', 'ബാല്യത്തിന്റെ മൂല്യം' എന്നിവ കെ യു ഇസ്ഹാഖ് ഖാസിമി, അബ്ദുല്ല വഹബി അരൂര്‍, മുജീബ് വഹബിനാദാപുരം, മഷ്ഹൂദ് മൗലവി വാണിമേല്‍ എന്നിവര്‍ അവതരിപ്പിച്ചു.
നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദാലി, സി കെ നാസര്‍, ഹമീദ് ഹാജി കരയത്ത്, കെ സി അഹമ്മദ് സ്വാദിഖ്, റഹീം മുസ്‌ലിയാര്‍ ഇയ്യാംകുട്ടി, കെ കെ കുഞ്ഞാലി മാസ്റ്റര്‍, സ്വദഖത്തുല്ല മുഈനി കാടാമ്പുഴ, കണ്ണോത്ത് കുഞ്ഞാലി ഹാജി എന്നിവര്‍ പ്രസംഗിച്ചു.
RELATED STORIES
സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാര്‍
29 March 2025 8:01 AM GMTബാര്‍ബര്‍ ഷോപ്പിലെത്തിയ 11കാരനെ ബാര്‍ബര്‍ പീഡിപ്പിച്ചു; പ്രതി...
29 March 2025 7:24 AM GMTകേരള സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍...
29 March 2025 7:15 AM GMTഈദ് ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനം; വിവാദ ഉത്തരവ് പിന്‍വലിച്ച്...
29 March 2025 7:03 AM GMTചിറയിന്‍കീഴില്‍ പോലിസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി
29 March 2025 6:50 AM GMTഫലസ്തീന് കൂട്ടക്കുരുതി, വഖഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം, ഇഡി...
29 March 2025 6:19 AM GMT