- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുനബിയുടെ ദീപ്ത സ്മരണയില്‍ മീലാദാഘോഷം
കൊവിഡ് പ്രതിസന്ധിയുടെ പ്രതികൂല സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആഘോഷം ചടങ്ങുകളില്‍ ഒതുക്കി.

മാള: കാരുണ്യമായ തിരുനബിയുടെ ദീപ്ത സ്മരണയില്‍ മേഖലയില്‍ മഹല്ല് മസ്ജിദുകളില്‍ വിശ്വാസികള്‍ മീലാദാഘോഷിച്ചു. കൊവിഡ് പ്രതിസന്ധിയുടെ പ്രതികൂല സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആഘോഷം ചടങ്ങുകളില്‍ ഒതുക്കി. മുഹമ്മദ് നബിയുടെ 1495ാം ജന്‍മദിനം കാരൂര്‍ മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി ആഘോഷിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച മൗലീദ് സദസിന് ഇമാം നജീബ് അന്‍സാരി നേതൃത്വം നല്‍കി. മൂസ മൗലവി സഹകാര്‍മ്മികനായിരുന്നു.
മഹല്ല് പ്രസിഡന്റ് അബ്ദുല്‍ മജീദ് മസ്ജിദ് അങ്കണത്തില്‍ പതാക ഉയര്‍ത്തി. അന്നദാനത്തിന് മഹല്ല് സെക്രട്ടറി ബഷീര്‍ വലിയകത്ത്, ഷംസുദ്ധീന്‍ വലിയകത്ത്, നൗഷാദ്, ട്രഷറര്‍ നസീര്‍, ലത്തീഫ്, ഷബീര്‍, ഷാഹുല്‍ നേതൃത്വം നല്‍കി.
മാരേക്കാട് മഹല്ലില്‍ പ്രസിഡന്റ് എം എസ് നസീര്‍ പതാക ഉയര്‍ത്തി. ഇമാം ബഷീര്‍ ബാഖവി മൗലീദ് സദസ്സിന് നേതൃത്വം നല്‍കി. കാട്ടിക്കരക്കുന്ന് മസ്ജിദില്‍ ഇമാം നിസാം ബാഖവി മൗലീദ് സദസ്സിന് നേതൃത്വം നല്‍കി. പ്രസിഡന്റ് അബ്ദുല്‍ കരീം മഞ്ഞളിവളപ്പില്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ഗഫൂര്‍, ആഷിര്‍, ഫൈസല്‍ എന്നിവര്‍ അന്നദാനത്തിന് നേതൃത്വം നല്‍കി. അന്നമനട ടൗണ്‍ ജുമുഅ മസ്ജിദില്‍ ഇമാം അബ്ദുല്‍ ഖാദര്‍ ബാഖവി മൗലീദ് സദസിന് നേതൃത്വം നല്‍കി. പ്രസിഡന്റ് ഫൈസല്‍ അന്നമനട പതാക ഉയര്‍ത്തി. ഈസ്റ്റ് അഷ്ടമിച്ചിറ ജുമുഅ മസ്ജിദില്‍ പുത്തന്‍ചിറ നാസര്‍ മുസ്‌ല്യാര്‍ മൗലീദ് സദസിന് നേതൃത്വം നല്‍കി. പ്രസിഡന്റ് അബ്ദു റഹ്മാന്‍ പതാക ഉയര്‍ത്തി. കൊച്ചുകടവ് മുഹിയിദ്ധീന്‍ മഹല്ലില്‍ പ്രസിഡന്റ് പി ഐ ഖാലിദ് പതാക ഉയര്‍ത്തി. ഇമാം അബൂബക്കര്‍ അസ്ഹരി മൗലീദ് പാരായണത്തിന് നേതൃത്വം നല്‍കി. സെക്രട്ടറി അഷറഫ്, മറ്റ് ഭാരവാഹികള്‍ അന്നദാനത്തിന് നേതൃത്വം നല്‍കി.
RELATED STORIES
നിക്ഷേപ തട്ടിപ്പുകള് ലക്ഷ്യമിട്ടത് കൂടുതലും ഇന്ത്യക്കാരെ;...
8 May 2025 8:35 AM GMTപോലിസ് ഉദ്യോഗസ്ഥരുടെ അവധികള് റദ്ദാക്കി, സുരക്ഷാ സേനാംഗങ്ങള്ക്ക്...
8 May 2025 8:27 AM GMTഅഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പാകിസ്താന്റെ ബോംബ് ഭീഷണി
8 May 2025 8:15 AM GMT'ഓരോ ഇന്ത്യന് പൗരനും ഐക്യത്തോടെ നില്ക്കേണ്ടതുണ്ട്'; സര്വകക്ഷി യോഗം...
8 May 2025 8:02 AM GMTപഞ്ചാബ് അതിര്ത്തിയില് പാക് പൗരനെ വെടിവച്ചു കൊന്നു; മുന്നറിയിപ്പ്...
8 May 2025 7:42 AM GMTഎസ്എസ്എല്സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും; വൈകിട്ട് മൂന്നിന്...
8 May 2025 7:28 AM GMT