Latest News

ഓണക്കാലത്ത് ക്ഷീര ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ മില്‍മക്ക് സര്‍വകാല റെക്കോര്‍ഡ്

ഓണക്കാലത്ത് ക്ഷീര ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ മില്‍മക്ക് സര്‍വകാല റെക്കോര്‍ഡ്
X

തിരുവനന്തപുരം: ഓണക്കാലത്ത് ക്ഷീര ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ മില്‍മ സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചു. 4 ദിവസം കൊണ്ട് മില്‍മ 79 ലക്ഷം ലിറ്റര്‍ വിറ്റഴിച്ചു.

ആഗസ്ത് 20 മുതല്‍ 23 വരെയുള്ള ഓണ ദിവസങ്ങളില്‍ തൈരിന്റെയും മറ്റ് പാലുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ നാല് ദിവസങ്ങളില്‍ മൊത്തം പാലിന്റെ വില്‍പ്പന 79,86,916 ലിറ്ററാണ്, കഴിഞ്ഞ വര്‍ഷത്തെ ഓണ ദിവസങ്ങളേക്കാള്‍ 6.64 ശതമാനം വര്‍ധനവാണിത്.

തിരുവോണ ദിവസം മാത്രം (ആഗസ്ത് 21) 32,81,089 ലിറ്റര്‍ പാല്‍ വിറ്റു, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.85% വര്‍ദ്ധനവാണ്. ഈ 4 ദിവസങ്ങളില്‍ 8,49,717 കിലോഗ്രാം തൈരും മില്‍മ വിറ്റു. തിരുവോണ ദിവസം മാത്രം, 3,31,971 കിലോഗ്രാം തൈര് വിറ്റു ( 4.86 ശതമാനം വര്‍ധന). മില്‍മ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിതരണം ചെയ്യുന്നതിന് പുറമെ 425 മെട്രിക് ടണ്‍ നെയ്യ് കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കുന്ന ഓണക്കിറ്റുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it