Latest News

പാല്‍ സംഭരിക്കുന്നതില്‍ നിന്നും മില്‍മ പിന്മാറുന്നത് പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

ക്ഷീര കാര്‍ഷികമേഖലയെ തകര്‍ക്കുന്നതിന് ഈ തീരുമാനം ഇടയാക്കും.

പാല്‍ സംഭരിക്കുന്നതില്‍ നിന്നും മില്‍മ പിന്മാറുന്നത് പ്രതിഷേധാര്‍ഹം: എസ്ഡിപിഐ
X

മലപ്പുറം: ക്ഷീരകര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കാതെ മില്‍മ ഒഴിഞ്ഞുമാറുന്നത് പ്രതിഷേധാര്‍ഹമാണെന്നും ക്ഷീരകര്‍ഷകരെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന നിലപാട് തിരുത്തണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . ഉച്ചക്കുശേഷം പാല്‍ സംഭരിക്കില്ല എന്നും നിലവിലുള്ള സംഭരണത്തിന്റെ 60 ശതമാനം മാത്രമേ സംഭരിക്കുകയുള്ളൂ എന്നുമുള്ള മലബാര്‍ മേഖലാ യൂനിയന്‍, മില്‍മ ഭരണസമിതി തീരുമാനം ജില്ലയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് .

ക്ഷീര കാര്‍ഷികമേഖലയെ തകര്‍ക്കുന്നതിന് ഈ തീരുമാനം ഇടയാക്കും. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനു പകരം പാല്‍ ശേഖരിക്കാതെ മലബാര്‍ യൂണിയന്‍ ഒഴിഞ്ഞുമാറുന്നത് പ്രതിഷേധാര്‍ഹവുമാണ്. കാലിത്തീറ്റയുടെ വിലവര്‍ധനവും വമ്പിച്ച കൂലി ചിലവും പ്രകൃതിക്ഷോഭങ്ങളും കോവിഡ് രോഗചികിത്സാ ചിലവുകളും കര്‍ഷകരെ പ്രയാസത്തിലാക്കിയ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം കര്‍ഷകദ്രോഹ നടപടികള്‍ കര്‍ഷകര്‍ക്ക് ഇരട്ടിഭാരമാവുകയാണ്. അടിയന്തരമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി പാല്‍സംഭരണം പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ മലബാര്‍ യൂണിയനും സംസ്ഥാന സര്‍ക്കാറും തയാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.പി.എ. ലത്തീഫ് , ജനറല്‍ സെക്രട്ടറി എ കെ. അബ്ദുല്‍ മജീദ് , അഡ്വ. സാദിഖ് നടുത്തൊടി, വി.ടി. ഇക്‌റാമുല്‍ ഹഖ്, അഡ്വ. കെ.സി. നസീര്‍ , എ.പി. മുസ്തഫ മാസ്റ്റര്‍ , ഹംസ മഞ്ചേരി സംസാരിച്ചു.

Next Story

RELATED STORIES

Share it