- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍ താരങ്ങളുടെ മിനി ലേലം ഇന്ന് കൊച്ചിയില്‍

കൊച്ചി: അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരങ്ങളുടെ മിനി ലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30നാണു ലേലനടപടികള്‍ തുടങ്ങുക. ഫെബ്രുവരിയില്‍ നടന്ന മെഗാ ലേലത്തിന് അനുബന്ധമായാണു മിനി ലേലം. പത്ത് ടീമുകളിലായി ശേഷിക്കുന്ന 87 സ്ഥാനങ്ങള്‍ക്കായി 405 താരങ്ങളാണു ലേലത്തിനുള്ളത്. ഇതില്‍ 132 പേര് വിദേശികളാണ്. 273 ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളികളുമുണ്ട്.
ബെന്‍ സ്റ്റോക്സ്, സാം കറന്, കാമറൂണ്‍ ഗ്രീന്‍, ഹാരി ബ്രൂക്ക്, റീലി റൂസോ, നിക്കോളാസ് പൂരാന് എന്നിവരുള്‍പ്പെടുന്നതാണു വിദേശ താരനിര. മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ലേലത്തിനുണ്ടാവും. 2008ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചതിനുശേഷമുള്ള 16ാം ലേലമാണിത്. ആദ്യമായാണ് കൊച്ചി മെഗാ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഈ വര്‍ഷത്തെ മെഗാലേലം കൊച്ചിയില്‍ നടത്താന്‍ നേരത്തേ ബിസിസിഐ പദ്ധതി ഇട്ടിരുന്നെങ്കിലും ഹോട്ടല്‍ ലഭ്യത സംബന്ധിച്ച പ്രശ്നങ്ങളെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ലേലത്തിനു മുമ്പ് 163 കളിക്കാരെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തി. 85 താരങ്ങളെയാണു നിലവിലുള്ള ടീമില്‍നിന്ന് ഒഴിവാക്കിയത്.
RELATED STORIES
''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMT