- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആപ്പിന് ആരോ 'ആപ്പ്' വച്ചെന്ന് തോന്നുന്നു; കേരള ഉദ്യോഗസ്ഥര്‍ ഡല്‍ഹിമാതൃക പഠിക്കാന്‍ പോയിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തില്‍ നിന്നാരെയും വിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ഖേദം പ്രകടിപ്പിച്ച് ആംആദ്മി പാര്‍ട്ടി

തിരുവനന്തപുരം: ഡല്‍ഹി വിദ്യാഭ്യാസ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സന്ദര്‍ശനം നടത്തിയെന്ന ആംആദ്മി പ്രചരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഡല്‍ഹി വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും വിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ഖേദം പ്രകടിപ്പിച്ച് ആംആദ്മി പാര്‍ട്ടി രംഗത്തെത്തി.
ആംആദ്മി പ്രചരണം പങ്കുവച്ച് മന്ത്രി ശിവന്‍കുട്ടി ഫേസ് ബുക്കില്‍ കുറിച്ചത് ഇങ്ങനെ:
''ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നു. ഡല്‍ഹി മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ഡല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എംഎല്‍എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാന്‍ താല്പര്യമുണ്ട്.''
പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ച് ആംആദ്മി രംഗത്തെത്തിയത്. സന്ദര്‍ശനം നടത്തിയത് ഉന്നത ഉദ്യോഗസ്ഥര്‍ അല്ല, കേരളത്തിലെ സിബിഎസ്ഇ അസോസിയേഷന് ഉന്നത പ്രതിനിധികളാണെന്നാണ് ആംആദ്മി തിരുത്തിയിരിക്കുന്നത്.
ആംആദ്മി ദേശീയ വക്താവ് അതിഷി എംഎല്‍എയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു ഡല്‍ഹിയിലെ സ്കൂളുകള്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചെന്ന് ആംആദ്മി പറഞ്ഞിരുന്നത്.
RELATED STORIES
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി; 10 മണിക്ക്...
29 Jun 2025 4:03 AM GMTഅഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
29 Jun 2025 2:21 AM GMTബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം, ഒരാള്‍ക്ക് കുത്തേറ്റു
29 Jun 2025 2:10 AM GMTകെ എം സലിംകുമാര്‍ അന്തരിച്ചു
29 Jun 2025 1:59 AM GMTപേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT