Latest News

മാർക്കറ്റ് വിലയെ പിടിച്ചു നിർത്താനാണ് സർക്കാർ ശ്രമം: സപ്ലൈകോ വിലവർധനവിനെ ന്യായീകരിച്ച് മന്ത്രി

മാർക്കറ്റ് വിലയെ പിടിച്ചു നിർത്താനാണ് സർക്കാർ ശ്രമം: സപ്ലൈകോ വിലവർധനവിനെ ന്യായീകരിച്ച് മന്ത്രി
X

തിരുവനന്തപുരം: സപ്ലൈകോയിൽ സാധനങ്ങൾക്ക് വില കൂട്ടിയതിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി ജി അനിൽകുമാർ. 46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്ക്ക് നൽകുന്നതാണോ വിലക്കയറ്റമെന്നായിരുന്നു മന്ത്രി മാധ്യമപ്രവർത്തകരോട് ചോദിച്ചത്. അരി, തുവര പരിപ്പ് , പഞ്ചസാര എന്നീ ഇനങ്ങൾക്കാണ് വില കൂട്ടിയത്. ഓണം അടുത്തെത്തിയ സാഹചര്യത്തിൽ ഇപ്പോൾ ഉണ്ടായ വിലക്കയറ്റം ജനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

എന്നാൽ മാർക്കറ്റിലെ വിലയെ പിടിച്ചു നിർത്താനാണ് സർക്കാറിൻ്റെ ശ്രമമെന്നാണ് മന്ത്രിയുടെ അഭിപ്രായം. വിപണി ഇടപെടലിൽ ഓരോ ഉൽപ്പന്നത്തിലും കുറയുന്നത് പത്തും പന്ത്രണ്ടും രൂപയാണെന്നും മന്ത്രി പറഞ്ഞു. ഇത് കേവലം 7 വർഷത്തിന് ശേഷമുള്ള നാമമാത്ര വർധനയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അടുത്തിടെ സർക്കാർ സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് 225 കോടി അനുവദിച്ചിരുന്നു. ഇതിൽ 150 കോടിയാണ് കൈമാറിയത്. സപ്ലൈക്കോയുടെ ആകെ കുടിശ്ശിക 110 കോടിയാണ്. എന്നാൽ സപ്ലൈക്കോ വില കൂട്ടിയത് പർച്ചേസ് വില കൂടിയത് കൊണ്ടെന്നാണ് ഭക്ഷ്യവകുപ്പിൻ്റെ വിശദീകരണം. വില കൂടിയ സാധനങ്ങൾക്ക് ഇപ്പോഴും പൊതു വിപണിയേക്കാൾ 30 ശതമാനത്തോളം വിലകുറവാണെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.

നിലവിൽ കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയാക്കി. മട്ട അരിക്ക് കിലോയ്ക്ക് 3 രൂപ കൂട്ടി. പച്ചരി വില 26-ൽ നിന്നും 29 രൂപയായ ഉയർത്തി. തുവരപരിപ്പിൻ്റെ വില 111 രൂപ എന്നിടത്തു നിന്നു 115 രൂപ എന്ന സ്ഥിതിയിലെത്തി. പഞ്ചസാരയുടെ വില 33 രൂപയായുമാണ് ഉയർത്തിയത്.

Next Story

RELATED STORIES

Share it