Latest News

തദ്ദേശ സ്ഥാപനങ്ങള്‍ തൊഴില്‍ദായകരാകണമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

തദ്ദേശ സ്ഥാപനങ്ങള്‍ തൊഴില്‍ദായകരാകണമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
X

കണ്ണൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴില്‍ദായകരായി ഉയരണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

1,000 ജനസംഖ്യയില്‍ അഞ്ചുപേര്‍ക്ക് എന്ന രീതിയില്‍ തൊഴിലും വരുമാനവും ഉറപ്പാക്കണം. പ്രാദേശികമായ സാധ്യതകളും അവസരങ്ങളും മനസ്സിലാക്കി തദ്ദേശസ്ഥാപനങ്ങള്‍ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനുമാണ് യോഗങ്ങള്‍ വിളിച്ചത്.

തൊഴിലും വരുമാനവും ഉറപ്പിക്കാനുള്ള സമീപനത്തോടെ കുടുംബശ്രീ സംവിധാനത്തെ സമകാലികമാക്കണം. അടുത്ത അഞ്ചുവര്‍ഷം നവകേരള നിര്‍മ്മാണത്തിനുള്ള കര്‍മ്മപദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയില്‍ തദ്ദേശ സ്ഥാപനങ്ങളും പുതിയ സമീപനവും പുതിയ ലക്ഷ്യബോധവും കൈക്കൊള്ളണമെന്നും അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.

2021-22 വാര്‍ഷിക പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തണം. സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം എല്ലാ തദ്ദേശസ്ഥാപനങ്ങളും മുഖ്യകടമയായി ഏറ്റെടുക്കണമെന്നും വകുപ്പ് ഏകീകരണത്തിന്റെ ഗുണഫലം ഭരണനിര്‍വ്വഹണ കാര്യങ്ങളില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.

Next Story

RELATED STORIES

Share it