Latest News

കാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നത് കാട്ടിനുള്ളില്‍ വച്ചല്ലേ?; വനംനിയമ ഭേദഗതിയില്‍ മലക്കം മറിഞ്ഞ് മന്ത്രി

കാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നത് കാട്ടിനുള്ളില്‍ വച്ചല്ലേ?; വനംനിയമ ഭേദഗതിയില്‍ മലക്കം മറിഞ്ഞ് മന്ത്രി
X

തിരുവനന്തപുരം: വനംനിയമ ഭേദഗതിയില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വനംനിയമ ഭേദഗതി പിന്‍വലിച്ചതിനേ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു പ്രതികരണം. ജനകീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് വനംനിയമ ഭേദഗതി പിന്‍വലിച്ചത്. സര്‍ക്കാറിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും, മോദി സര്‍ക്കാറിന്റെ ശൈലിയല്ല പിണറായിയുടേതെന്നും തീരുമാനങ്ങളെടുക്കുന്നത് കൃത്യമായാണെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

കാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നതെന്നും, കാട്ടിനുള്ളില്‍ വച്ചല്ലേ എന്നും മന്ത്രി ചോദിച്ചു. ജനങ്ങളുടെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങള്‍ വേണ്ട വിധം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ ചില സംഘടനകള്‍ മനപൂര്‍വം വിഷയത്തില്‍ തീ കോരിയിടുകയാണെന്നും മന്ത്രി പറഞ്ഞു. പ്രായോഗികമായി നടപ്പിലാക്കാന്‍ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വനംനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കര്‍ഷകരുടെയും പ്രത്യേകിച്ച് മലയോര മേഖലയിലുള്ളവരുടെയും ന്യായമായ താത്പര്യങ്ങള്‍ക്കുമെതിരെ ഒരുനിയമവും ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it