Latest News

കനിവ് കഞ്ചാവ് വലിച്ചെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരേ മന്ത്രി സജി ചെറിയാന്‍

കനിവ് കഞ്ചാവ് വലിച്ചെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരേ മന്ത്രി സജി ചെറിയാന്‍
X

ആലപ്പുഴ: കനിവ് കഞ്ചാവ് വലിച്ചെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരേ മന്ത്രി സജി ചെറിയാന്‍. പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച മന്ത്രി താനും ജയിലില്‍ കിടന്നപ്പോള്‍ പുകവലിക്കാറുണ്ടായിരുന്നുവെന്നും ഇന്നലെ കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയില്‍ മന്ത്രി പറഞ്ഞു.

''ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്‌തെന്ന് എഫ്‌ഐആറിലില്ല. പുകവലിച്ചു എന്നാണ് അതിലുള്ളത്. ഞാനും വല്ലപ്പോഴുമൊക്കെ പുക വലിക്കുന്ന ആളാണ്. പണ്ട് ജയിലില്‍ കിടന്നപ്പോള്‍ വലിച്ചിരുന്നു. എം.ടി വാസുദേവന്‍ നായര്‍ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു'' എന്നായിരുന്നു സജി ചെറിയാന്‌റെ പ്രസ്താവന.

കൊച്ചു കുട്ടികള്‍ ചെയ്ത പ്രവര്‍ത്തിയെ എന്തിനാണ് ഇത്തരത്തില്‍ വലിയ വിഷയമാക്കുന്നതെന്നും നമ്മളൊക്കെ അത്തരത്തില്‍ കുട്ടികളായിരുന്നില്ലെ ഒരു കാലത്തെന്നും നമ്മളൊക്കെ എന്തൊക്കെ കാണിച്ചിട്ടുണ്ടാകും എന്നും മന്ത്രി കൂട്ടടിചേര്‍ത്തു.

Next Story

RELATED STORIES

Share it