- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസ്റ്റ് രീതിയില്‍ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജിവയ്ക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം ഇതാണോ എന്നു വ്യക്തമാക്കണം
തിരുവനന്തപുരം: ഫാഷിസ്റ്റ് രീതിയില്‍ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജിവയ്ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വയം രാജിവയ്ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നു പുറത്താക്കണം. ഭരണഘടനയെ ലംഘിക്കുന്നത് ഫാഷിസമാണ്. ഭരണഘടനയ്‌ക്കെതിരായ ഇടപെടല്‍ രാജ്യത്ത് വ്യാപകമായിരിക്കുന്നു. ഇത് അപകടകരമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം ഇതാണോ എന്നു സിപിഎം വിശദീകരിക്കണം. ഭരണഘടനാ മൂല്യങ്ങള്‍ വിജയപ്രഥമായി ഉയര്‍പ്പിടിക്കാനാവാത്തത് ഭരണഘടനയുടെ പ്രശ്‌നമല്ല, മറിച്ച് ഭരണകര്‍ത്താക്കളുടെ വീഴ്ചയാണ്. ഭരണഘടനയെ പൊളിച്ചെഴുതാന്‍ സംഘപരിവാരം ആവുന്നത്ര പരിശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സജി ചെറിയാന്റെ പ്രസ്താവന യാദൃശ്ചികമാണെന്നു കരുതാനാവില്ല. അതിനാല്‍ കര്‍ശന നടപടി വേണം. അദ്ദേഹത്തിനെതിരേ ക്രമിനല്‍ കേസെടുത്ത് ശിക്ഷ ഉറപ്പാക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിനു പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളെ തീവ്രവാദ മുദ്ര ചാര്‍ത്തുന്നവര്‍ ഏതാണ് ജനാധിപത്യസമരങ്ങളെന്ന് വിശദമാക്കണം. ഇന്ന് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല. നികുതി ഭാരം, വിലക്കയറ്റം, വൈദ്യുതി നിരക്ക് വര്‍ധന തുടങ്ങിയ സാധാരണക്കാര്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളെ ഇടത്-വലത് മുന്നണികള്‍ ഗൗരമായി കാണുന്നില്ല. വികസനത്തിന്റെ പേരില്‍ ഓരവല്‍ക്കരിക്കപ്പെടുന്ന ജനങ്ങള്‍ അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന സമരങ്ങളില്‍ എസ്ഡിപിഐ എന്നും മുന്നില്‍ തന്നെയുണ്ടാവും. അതിനെ തീവ്രവാദ ചാപ്പകുത്തി പിന്നോട്ടടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്ററില്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചത് അനുഭാവത്തിന്റെ പേരിലല്ല, മറിച്ച് സ്വാഭാവികം മാത്രമാണെന്ന് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എകെജി സെന്റിനു നേരേ പടക്കമെറിഞ്ഞ സംഭവം ദുരൂഹമാണ്. ഓഫിസില്‍ എത്തുന്നവരെ സ്വീകരിക്കുന്നതും നിരാകരിക്കുന്നതും അവരവരുടെ സംസ്‌കാരവും മാന്യതയും അനുസരിച്ചായിരിക്കും. എകെജി സെന്ററില്‍ നിന്ന് ഇറക്കിവിട്ടു എന്നത് വാസ്തവ വിരുദ്ധമാണ്. അത്തരത്തില്‍ പറയാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഇതില്‍ ഏതാണ് മാന്യമായി സമീപനമെന്ന് ജനങ്ങള്‍ തീരുമാനിക്കണം. അതേസമയം, ബിജെപി ആര്‍എസ്എസ് നേതാക്കളായ ഒ രാജഗോപാല്‍, വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുമായി പല തവണ സന്ദര്‍ശനവും ചര്‍ച്ചയും നടത്തിയത് മറക്കരുതെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം സംബന്ധിച്ചു.
RELATED STORIES
ഗസയില് മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര് തടങ്കലില് വച്ച ...
23 Dec 2024 4:35 PM GMTവടകരയില് നിര്ത്തിയിട്ട കാരവനില് രണ്ട് മൃതദേഹങ്ങള്
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല് അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്തൃവീട്ടില് സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്വലിക്കണം: പി അബ്ദുല്...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന് കാവല് നിന്നതിന് ...
23 Dec 2024 1:21 PM GMT