- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണിനുശേഷം റേഷന്‍ വാങ്ങുന്ന കാര്‍ഡുടമകളുടെ എണ്ണം 97 ശതമാനമായതായി മന്ത്രി തിലോത്തമന്‍
കാസര്‍കോഡ്: ലോക്ക് ഡൗണിനുശേഷം കേരളത്തില്‍ റേഷന്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ മാസം 97 ശതമാനം പേരാണ് റേഷന്‍ വാങ്ങിയത്. ലോക്ക് ഡൗണിനു മുമ്പ്് ഇത് അമ്പതു ശതമാനത്തോളമായിരുന്നു. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യ കമ്മീഷന്റെ ബോധവത്കരണ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുന്നതിനിടയില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമനാണ് ഇക്കാര്യമറിയിച്ചത്. കൊവിഡിനെ തുടര്‍ന്ന് കടകള്‍ അടച്ചതും കിറ്റ് വിതരണം ചെയ്യാന്‍ തുടങ്ങിയതുമാണ് ജനങ്ങളെ റേഷന്‍കടകളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായത്. കേരളത്തിലാകെ 14,239 റേഷന്‍ കടകളാണ് ഉള്ളത്.
2016 നവംബറില്‍ വളരെയേറെ പ്രയാസപ്പെട്ടാണ് ദേശീയ ഭക്ഷ്യഭദ്രതാനിയമം 2013 സംസ്ഥാനത്ത് നടപ്പിലാക്കിയത്. കേരളത്തില്‍ മുന്‍ഗണനാപട്ടികയില്‍ വരേണ്ടവരുടെ എണ്ണത്തില്‍ വലിയ കുറവ് വരുത്തിയത് തിരിച്ചടിയായി. ഭക്ഷ്യഭദ്രതാനിയമത്തിന്റെ എല്ലാ വശങ്ങളും വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. വാതില്‍പ്പടി വിതരണം, കമ്പ്യൂട്ടര്‍വത്കരണം, റേഷന്‍ കടകളുടെ നവീകരണം എന്നിവയിലെല്ലാം നൂറുശതമാനം നേട്ടം കൈവരിക്കാനായെന്നും മന്ത്രി പറഞ്ഞു. റവന്യുഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കൊവിഡ് കാലത്ത് ഒരാള്‍ പോലും പട്ടിണി കിടക്കാന്‍ പാടില്ലെന്ന നിര്‍ബന്ധത്തോടെയാണ് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഭക്ഷ്യക്കിറ്റ് തയാറാക്കി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന് എന്നിവര്‍ ആശംസ നേര്‍ന്നു. സംസ്ഥാന ഭക്ഷ്യ കമീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതില്‍ നിര്‍ണായക ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ കമീഷന്‍ അംഗം വി. രാജേന്ദ്രന്‍ ബോധവത്കരണ ക്ലാസെടുത്തു. ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാര്‍ക്കുമായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ജില്ലാ സപ്ലൈ ഓഫിസര്‍ വി.കെ. ശശിധരന്‍, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ കവിതറാണി രഞ്ജിത്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി പുഷ്പ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. കമീഷന്‍ അംഗങ്ങളായ വി. രമേശന്‍, എം. വിജയലക്ഷ്മി, കെ. ദിലീപ്കുമാര്‍, പി. വസന്തം എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പരാതി പരിഹാര ഓഫ്ിസറായ എ.ഡി.എം എന്‍. ദേവീദാസ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫിസര്‍ വി.കെ. ശശിധരന്‍ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം പൊതുജന സമ്പര്‍ക്ക പരിപാടിയും നടന്നു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT