Latest News

കേരളത്തിനുള്ള സഹായം: 57000 കോടി കുറഞ്ഞുവെന്ന ആരോപണം തള്ളാതെ കേന്ദ്ര ധനകാര്യ മന്ത്രാലയം

ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രിയുടെ മറുപടിയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നത്

കേരളത്തിനുള്ള സഹായം: 57000 കോടി കുറഞ്ഞുവെന്ന ആരോപണം തള്ളാതെ കേന്ദ്ര ധനകാര്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: കേരളത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തില്‍ 57000 കോടി രൂപയുടെ കുറവുണ്ടായെന്ന ആരോപണം തള്ളാതെ കേന്ദ്ര ധനകാര്യ മന്ത്രാലയം. ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രിയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നത്. കേരളത്തിന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് ധന സഹായം നല്‍കിയെന്നും റവന്യു കമ്മി പരിഹരിക്കാനുള്ള തുക കുറയുന്നെങ്കില്‍ അത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണെന്നും പങ്കജ് ചൗധരി പറയുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും കഴിഞ്ഞകാലങ്ങളിലെ ഫണ്ട് ഉപയോഗിക്കാത്തതും തുക കുറയാന്‍ ഇടയാക്കുമെന്നും മന്ത്രി വിശദീകരിച്ചു. ധനകാര്യകമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ളതിന് പുറമെ കഴിഞ്ഞ നാലുകൊല്ലം 43000 കോടി രൂപ കേളത്തിന് വായ്പയായി നല്‍കിയെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it