Latest News

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

വിധി നടപ്പാക്കുമെന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഒരു സമ്പ്രദായമാണ്. കേരളത്തില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ നടപ്പിലാക്കി വന്നതാണ്. ഹൈക്കോടതി വിധി പഠിച്ച ശേഷം എന്താണ് വേണ്ടതെന്ന് തീരുമാനിക്കാം - മുഖ്യമന്ത്രി പറഞ്ഞു.

വിധി നടപ്പാക്കുമെന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. 'ഹൈക്കോടതി വിധിയാകുമ്പോള്‍ മന്ത്രി അത് മാനിക്കേണ്ടതുണ്ട്. അതുകൊണ്ട് അങ്ങിനെ പറഞ്ഞത്. അത് ആ വിധിയോടുള്ള ബഹുമാനം മാത്രമായി കാണേണ്ടതുണ്ട്.' എന്നാല്‍ അതിന്റെ നാനാവിധമായ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അതിന് ശേഷമേ നിലപാടെടുക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it